Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രതി ഓടിരക്ഷപെട്ടു; പ്രതി കോട്ടയത്ത് എത്തിയത് ക്വാറന്റയിൻ കേന്ദ്രത്തിൽ നിന്നും ചാടിരക്ഷപെട്ട ശേഷം

11 SEPTEMBER 2020 10:21 PM IST
മലയാളി വാര്‍ത്ത

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച ശേഷം രക്ഷപെടുന്നതിനിടെ, ഇതേ ഡ്രൈവർ ഓടിച്ച വണ്ടിയ്ക്കു പിന്നിൽ ബൈക്കിടിച്ചതിനെ തുടർന്നു പിടിയിലായ ബൈക്ക് മോഷ്ടാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോയമ്പത്തൂരിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ നിന്നും ചാടിരക്ഷപെട്ട ശേഷമാണ് പ്രതി കോട്ടയത്ത് എത്തി ബൈക്ക് മോഷണം നടത്തിയതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയായ പത്തനംതിട്ട നിരണം കടപ്ര മറ്റത്തിൽ വീട്ടിൽ സാജൻ തോമസ് (33) നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ ബിജു അനീസ് സേവ്യറിന്റെ ബൈക്കാണ് ഡിപ്പോയ്ക്കുള്ളിൽ നിന്നും ഇയാൾ മോഷ്ടിച്ച് കടത്തിയത്. 

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നുമണിയോടെ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നാണ് ബൈക്ക് മോഷണം പോയത്. ബിജുവും സുഹൃത്തും ചേർന്നാണ് ഡിപ്പോയിൽ നിന്നും ബൈക്ക് മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു. ഇവിടെ നിന്നും ബൈക്കുമായി രക്ഷപെടുന്നതിനിടെ ബിജു ഓടിച്ച ബസിനു പിന്നിൽ തന്നെ പ്രതിയുടെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് റോഡിൽ തെറിച്ചു വീണു. ഈ സമയം പ്രതിയ്‌ക്കൊപ്പമുണ്ടായിരുന്ന യുവാവ് ഓടിരക്ഷപെട്ടു.
കോട്ടയത്തു നിന്നും ബൈക്ക് മോഷ്ടിച്ചു എറണാകുളം ഭാഗത്തേയ്ക്കു പോകുന്നതിനിടെ തലയോലപ്പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തു നിന്നും രണ്ടു മൊബൈൽ ഫോണുകളും പ്രതി മോഷ്ടിച്ചു. വിവരം അറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ ഇടപെടലിനെ തുടർന്നു ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നിർദേശാനുസരണം ഉദയംപേരൂർ പൊലീസ് സ്ഥലത്ത് എത്തി. നാട്ടുകാരും പൊലീസും ചേർന്നു പ്രതിയെ പിടികൂടി.

തുടർന്നു, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ ടി.ശ്രീജിത്ത്, ജൂനിയർ എസ്.ഐമാരായ സുമേഷ് ടി, അഖിൽ ദേവ്, ഗ്രേഡ് എസ്.ഐമാരായ കുര്യൻ മാത്യു, കെ.പി മാത്യു, എ.എസ്.ഐ പി.എൻ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ നവീൻ സി.കെ, സജീവ് ടി.ജെ , സിവിൽ പൊലീസ് ഓഫിസർ ബൈജു കെ.ആർ എന്നിവർ ചേർന്നു പ്രതിയെ ചോദ്യം ചെയ്തു.

തുടർന്നാണ് ഇയാൾ സ്ഥിരം മോഷ്ടാവാണ് എന്ന വിവരം പുറത്തറിഞ്ഞത്. ആലപ്പുഴ സൗത്ത് , ചേർത്തല, തിരുവല്ല, പുളിക്കീഴ്, എടത്വ, മൂവാറ്റുപുഴ , തൃശൂർ ഈസ്റ്റ്, അങ്കമാലി, കാലടി, വൈക്കം, ചങ്ങനാശേരി, കോയമ്പത്തൂർ റെയിൽവേ പൊലീസ് സ്റ്റേഷനുകളിലായി അൻപതോളം ബൈക്ക് മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിനു ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. സംസ്ഥാനത്തിനുള്ളിൽ നിന്നും മോഷ്ടിക്കുന്ന ബൈക്കുകളും, മൊബൈൽ ഫോണുകളും പ്രതി കോയമ്പത്തൂരിൽ എത്തിച്ചാണ് വിറ്റിരുന്നത്. കോയമ്പത്തൂർ ഈച്ച് നഗറിൽ ദേവു വർക്ക്‌ഷോപ്പിലാണ് ഇയാൾ സാധനങ്ങൾ വിറ്റിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കോയമ്പത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മാസങ്ങളായി ഇയാൾ ജയിലിലായിരുന്നു. ലോക്ക് ഡൗണിനെ തുടർന്നു ഇളവു ലഭിച്ചതോടെയാണ് ഇയാൾ ജയിൽ മോചിതനായത്. തുടർന്നു കേരളത്തിലേയ്ക്കു വരുന്നതിനിടെ പാലക്കാട് അതിർത്തിയിൽ ഇയാളെ ക്വാറന്റയിനിൽ പാർപ്പിക്കുകയായിരുന്നു. എന്നാൽ, പ്രതി ഇവിടെ നിന്നും ചാടി രക്ഷപെടുകയായിരുന്നു. സംസ്ഥാനത്ത് വിയ്യൂർ പൂജപ്പുര മൂവാറ്റുപുഴ, ജയിലുകളിലായി ആറു വർഷത്തോളം ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കെ.എസ്.ആർ.ടി.സി പരിസരത്ത് നിന്നും ഇയാൾ മുൻപും സമാന രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (9 minutes ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (18 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (19 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (31 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (48 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (11 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (11 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

Malayali Vartha Recommends