വരുന്ന ആഴ്ചകളില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുമെന്ന് വിദഗ്ധര്‍, ആശുപത്രികളില്‍ ഇടമില്ലാത്ത അവസ്ഥ ഉണ്ടാക്കരുതെന്ന് മന്ത്രി

ഇനിവരുന്ന ആഴ്ചകളില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്.
ഈ സാഹചര്യത്തില്‍ ജാഗ്രതാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിലൂടെ കോവിഡ് നിരക്കു വര്‍ധിപ്പിച്ച് ആശുപത്രികളില്‍ കിടക്കാനിടമില്ലാത്ത അവസ്ഥ സൃഷ്ടിക്കരുതെന്ന് മന്ത്രി കെ.കെ.ശൈലജ.
കോവിഡ് ചികിത്സയ്ക്ക് സംസ്ഥാനത്ത് 322 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ 41,391 കിടക്കകളില്‍ 21,318 എണ്ണം ഒഴിഞ്ഞു കിടക്കുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ 871 കോവിഡ് ഐസിയു കിടക്കയുള്ളതില്‍ 624 എണ്ണവും 532 കോവിഡ് വെന്റിലേറ്ററുള്ളതില്‍ 519 എണ്ണവും ഒഴിവുണ്ട്.
https://www.facebook.com/Malayalivartha






















