സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു.... പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കവിഞ്ഞു, ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,02,254 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കവിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞപ്പോഴും മരണസംഖ്യ 410 മാത്രമായതും കോവിഡ് രോഗമുക്തി നിരക്ക് കൂടുതലായതും സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന്‍െ്റ മികവാണെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്‍െ്റ ഫലം കൂടിയാണിത്. മറ്റ് പല സംസ്ഥാനങ്ങളിലും മരണനിരക്ക് നാല് മുതല്‍ എട്ട് ശതമാനം വരെയാണ്. എന്നാല്‍ കേരളത്തിലെ മരണനിരക്ക് 0.4 ശതമാനം മാത്രമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആകെ ഒരു ലക്ഷം രോഗികളില്‍ 73,904 പേരും രോഗമുക്തി നേടി. ഇനി ചികിത്സയിലുള്ളത് 27,877 പേരാണ്. ഇന്ത്യയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുതിച്ചുയരുമ്പോഴും കേരളത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചുവെന്നും മന്ത്രി .
https://www.facebook.com/Malayalivartha






















