ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിഷാമിന്റെ ജാമ്യം റദ്ദാക്കണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്

ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിഷാമിന്റെ ജാമ്യം റദ്ദാക്കണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് . ഇത് അറിയിച്ച് അദ്ദേഹം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. നിഷാമിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ നിഷാം ലംഘിച്ചെന്ന് കാട്ടിയാണ് ഋഷിരാജ് സിംഗ് സര്‍ക്കാരിനും എ.ജിക്കും കത്ത് നല്‍കിയിരിക്കുന്നത്.നിരവധി ജാമ്യ വ്യവസ്ഥകളോടെയാണ് നിഷാമിന് ജാമ്യം അനുവദിച്ചത്. 15 ദിവസം ആണ് നിഷാമിന് ആദ്യം ജാമ്യം അനുവദിച്ചതെങ്കിലും പിന്നീട് ജാമ്യം നീട്ടുകയായിരുന്നു.
ഹൈക്കോടതി കഴിഞ്ഞ മാസം 13നാണ് ജാമ്യം അനുവദിച്ചത്. കാറിടിച്ച് സെക്യൂറിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ 2016ല്‍ ആണ് നിഷാമിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രമേ ചികിത്സയ്ക്ക് പോകാവൂ എന്ന ജാമ്യ വ്യവസ്ഥയാണ് നിഷാം ലംഘിച്ചത്.
"
https://www.facebook.com/Malayalivartha






















