വെഞ്ഞാറമൂട്ടില്‍ ആക്രമണത്തിന് പ്രതികള്‍ കാത്തു നിന്നത് കൊല്ലപ്പെട്ടവരുടെ സംഘത്തെ അജ്ഞാതന്‍ അറിയിച്ചുവെന്ന് കണ്ടെത്തല്‍

വെഞ്ഞാറമൂട് 2 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് നേരെ ആക്രമണം നടക്കാന്‍ പോകുന്നതായി അവര്‍ക്ക് മൂന്‍കൂട്ടി സൂചന ലഭിച്ചെന്ന് പൊലീസിന്റെ നിര്‍ണായക കണ്ടെത്തല്‍.
ഇക്കഴിഞ്ഞ 30-ാം തീയതി രാത്രി നടന്ന ആക്രമണത്തില്‍ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവര്‍ കൊല്ലപ്പെടുകയായിരുന്നു.
പ്രതികള്‍ കാത്തു നില്‍ക്കുന്നതായി കൊല്ലപ്പെട്ടവരുടെ സംഘത്തെ അജ്ഞാതന്‍ അറിയിച്ചുവെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് പൊലീസിന്റെ റിപ്പോര്‍ട്ട്.
ഇരു സംഘങ്ങളും ആയുധം കയ്യില്‍ കരുതിയിരുന്നെന്ന വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തില്‍ പുതിയ കണ്ടെത്തല്‍ വളരെ പ്രധാനമാണ്.
https://www.facebook.com/Malayalivartha






















