ഭര്‍ത്താവ് തൂങ്ങി മരിച്ചതിനു പിന്നാലെ ഭാര്യയെ കാണാനില്ല.... പോലീസ് അന്വേഷണം ആരംഭിച്ചു

ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ഭാര്യയെ കാണാതായി . കാരപ്പറമ്പ് കൈരളിയില്‍ പ്രകാശനെയാണ് (51) വെള്ളിയാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . സംഭവ ശേഷം ഭാര്യ ശ്രീജയെ(42) കാണാതായതായി നടക്കാവ് പൊലീസ് അറിയിച്ചു .ഇരുവരും മാത്രമാണ് ഈ വീട്ടില്‍ താമസം. ഇവര്‍ക്ക് മക്കളില്ല . ബന്ധുകള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് നടക്കാവ് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചത്.
ഇന്‍ക്വസ്റ്റിനു ശേഷം പ്രകാശന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി . പ്രകാശന്റെ അസ്വാഭാവിക മരണത്തിനും ശ്രീജയെ കാണാതായതിലും പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .
"
https://www.facebook.com/Malayalivartha






















