വ്യാപാരിയുടെ വിലകൂടിയ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച് കടന്നുകളഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍

വ്യാപാരിയുടെ വിലകൂടിയ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച് കടന്നുകളഞ്ഞ രണ്ടുപേര്‍ അറസ്റ്റില്‍. സിറ്റി പൊലീസ് മേധാവി ഓഫിസിനടുത്തുനിന്നാണ് മോഷ്ടിച്ചത്. മുഖദാര്‍ സ്വദേശിയുടെ ഫോണ്‍ കവര്‍ന്ന മീഞ്ചന്ത വലിയതൊടിപറമ്ബ് അബ്ദുല്‍ ആസിഫ് (35), കല്ലായ് തിരുത്തിവളപ്പില്‍ ബൈനു ടി. ബാലകൃഷ്ണന്‍ (39) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്.
കടയടച്ച് ടൗണിലെത്തിയ വ്യാപാരി മാനാഞ്ചിറ സ്‌ക്വയറിലെ ദീപാലങ്കാരം മൊബൈല്‍ കാമറയില്‍ പകര്‍ത്തവേ പിന്നില്‍നിന്ന് ആക്രോശവുമായി ഇരുവരും ഓടിയെത്തുകയായിരുന്നു. ഭയന്ന വ്യാപാരി ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം സ്‌കൂട്ടറില്‍ പ്രതികള്‍ വ്യാപാരിയെ പിന്തുടര്‍ന്നു. രക്ഷപ്പെടാനായി കമീഷണര്‍ ഓഫിസ് വളപ്പിലേക്ക് വാഹനം ഓടിച്ചുകയറ്റവേയാണ് പ്രതികള്‍ ഐഫോണ്‍ പിടിച്ചുപറിച്ച് രക്ഷപ്പെട്ടത്.
കവര്‍ന്ന ഫോണ്‍ പ്രതികളിലൊരാളുടെ ഭാര്യതന്നെയാണ് സ്റ്റേഷനില്‍ ഹാജരാക്കിയത്. വ്യാപാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തത്.
"
https://www.facebook.com/Malayalivartha






















