വയലിലെ ചെളിയില്‍ പുതഞ്ഞു പോയ ട്രാക്ടര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ട്രാക്ടറിന്റെ അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

വയലിലെ ചെളിയില്‍ പുതഞ്ഞു പോയ ട്രാക്ടര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ട്രാക്ടറിന്റെ അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. കൊടുമണ്‍ ദീപ്തിയില്‍ എന്‍ ആര്‍ പ്രസാദിന്റെ മകന്‍ ദിലീപ് പ്രസാദ് (37) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കൊടുമണ്‍ തൂമ്ബാമുഖം ഏലായില്‍ നെടുവക്കോട് ഭാഗത്താണ് അപകടം നടന്നത്. പുതയല്‍ ഉള്ള ഭാഗത്ത് ട്രാക്ടര്‍ പുറകോട്ട് എടുക്കവേ കീഴ്‌മേല്‍ മറിയുകയായിരുന്നു.
ദിലീപ് ട്രാക്ടറിന്റെ അടിയില്‍ പെട്ട് പോയി. നാട്ടുകാരും കൊടുമണ്‍ പോലീസും ചേര്‍ന്ന് ട്രാക്ടര്‍ മറിച്ചിട്ട് രക്ഷിക്കുവാന്‍ നോക്കിയിട്ട് സാധിച്ചില്ല. തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്‌നി-രക്ഷാ സേനയും കൂടി എത്തിയിട്ടാണ് ദിലീപിനെ പുറത്തെടുക്കാന്‍ സാധിച്ചത് . അടൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും കൊടുമണ്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേനയുടെ കോര്‍ഡിനേറ്റര്‍ ആയ ദിലീപിന്റെ നേതൃത്വത്തില്‍ തരിശായി കിടക്കുന്ന നെല്‍പ്പാടങ്ങള്‍ ഉഴുത് നെല്‍കൃഷിക്ക് സജ്ജമാക്കി കൊടുക്കുകയായിരുന്നു.
" f
https://www.facebook.com/Malayalivartha






















