എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലില്‍ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നു... പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലില്‍ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. ഇന്നലെ മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള മന്ത്രിയുടെ യാത്രയിലുടനീളം പ്രതിഷേധം ഉയര്‍ന്നിരുന്നു.
അതേസമയം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ കസ്റ്റംസും ഉടന്‍ ചോദ്യം ചെയ്യും. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് പിറകെയാണ് നീക്കം. നയതന്ത്ര ബാഗ് വഴി മതഗ്രന്ധങ്ങള്‍ വന്നതിന്റെ മറവില്‍ സ്വപ്ന സുരേഷും സംഘവും സ്വര്‍ണക്കകളളക്കടത്ത് നടത്തിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യുക.
ഇതിനിടെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മീഷന്‍ ആരോപണത്തില്‍ സിഇഒ യു.വി.ജോസിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. റെഡ് ക്രസന്റ് കേരളത്തിലേക്ക് സാന്പത്തിക സഹായം നല്‍കാന്‍ ഇടയായ സാഹചര്യം, നിര്‍മ്മാണത്തിനായി യൂണിടെകിനെ തെരഞ്ഞെടുത്ത സാഹചര്യം, ഇതിന്റെ പേരിലുള്ള കൈക്കൂലി ഇടപാട് എന്നിവയിലാണ് ചോദ്യം ചെയ്യല്‍.
https://www.facebook.com/Malayalivartha






















