മാനന്തവാടിയില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി.... കൊമ്പനാന ചരിഞ്ഞു, കൊമ്പന്റെ വയറിലും തലയിലും ശ്വാസകോശത്തിലും ഹൃദയത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു

തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലിക്കു സമീപം കാട്ടാനകള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് കൊമ്പനാന ചെരിഞ്ഞു. 45 വയസ്സുള്ള കൊമ്പനാണ് ചെരിഞ്ഞത്. ബേഗൂര്‍ റേഞ്ചില്‍പ്പെട്ട വനത്തില്‍ കഴിഞ്ഞ രാത്രി പത്തോടെയാണ് സംഭവമെന്ന് വനപാലകര്‍ പറഞ്ഞു.
ചെരിഞ്ഞ കൊമ്പന്റെ വയറിലും തലയിലും ശ്വാസകോശത്തിലും ഹൃദയത്തിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ജഡം വനത്തില്‍ സംസ്‌കരിച്ചു.
" f"
https://www.facebook.com/Malayalivartha






















