പന്തീരാങ്കാവ് കേസിലെ പ്രതികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ

പന്തീരാങ്കാവ് കേസിലെ പ്രതികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍ഐഎ സര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തില്‍ അസ്വസ്ഥതകള്‍ വഴിയൊരുക്കുമെന്ന് ജാമ്യ ഹര്‍ജിയില്‍ എന്‍ഐഎ വാദമുയര്‍ത്തുന്നു.
അലനും താഹയ്ക്കും ജാമ്യം നല്‍കിയത് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനത്തിന് പ്രചോദനമാകുമെന്നും ഹര്‍ജിയില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ ദിവസം കൊച്ചി എന്‍ഐഎ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 11 ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ 2019 നവംബറിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha






















