ഏതെങ്കിലും തരത്തില്‍ ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല; മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റംസാന്‍ കാലത്ത് സക്കാത്ത് കൊടുക്കലും മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യലും എവിടെയും കുറ്റകരമായ കാര്യമല്ലെന്നും ഇതിനായി യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ മന്ത്രി കെ.ടി ജലീലുമായി ബന്ധപ്പെട്ടത് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍സുലേറ്റ് ജനറലുമായിഫോണിലൂടെ ബന്ധപ്പെട്ട കാര്യം തെളിവുസഹിതം മന്ത്രി ജലീല്‍ വ്യക്തമാക്കിയതാണ്. ഏതെങ്കിലും തരത്തില്‍ ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. സാധാരണഗതിയില്‍ ഇത്തരമൊരു കാര്യവുമായി ബന്ധപ്പെടേണ്ട ആള്‍ തന്നെയാണ് വഖഫ് മന്ത്രി കൂടിയായ ജലീല്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























