നടിയെ ആക്രമിച്ച കേസ്: ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കോടതി നാളത്തേക്ക് മാറ്റി. കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയും നടന്‍ ദിലീപും തമ്മില്‍ അടുപ്പമുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന്‍ ആശ്രയിക്കുന്ന നിര്‍ണായക സാക്ഷിയെ മറ്റൊരു അഭിഭാഷകന്‍ മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ പരാതി. പ്രോസിക്യുഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ അഭിഭാഷകന് കോടതി നോട്ടീസ് അയച്ചു. അഭിഭാഷകന് പറയാനുള്ളത് കേട്ട ശേഷം കോടതി തുടര്‍ നടപടികളിലേക്കും നീങ്ങും.
https://www.facebook.com/Malayalivartha

























