കോടിയേരിയുടെ ആ നിലവിളി .... കോടിയേരിയുടെ നിലവിളി തുടങ്ങി എ കെ ജി സെന്ററില്‍ മുഴക്കം വരെ കേട്ടു തുടങ്ങിയോ?

ഞാനല്ല ,എന്റെ ഗര്‍ഭം ഇങ്ങനല്ല....മലയാളികളുടെ സിനിമ ആസ്വാദനത്തില്‍ ജഗതി ശ്രീകുമാറിന്റെ സാന്നിധ്യം അനിഷേധ്യമാണ് കോടിയേരിയുടെ അവസ്ഥ ഇതിലും മികച്ച രീതിയില്‍ വര്‍ണിക്കാന്‍ കഴിയുമോ എന്ന് തന്നെ അറിയില്ല ,എന്തായാലും മകനെ തൂക്കിക്കൊന്നാലും താന്‍ അടിപതറാതെ പാര്‍ട്ടിയുടെ അമരക്കാരനായി ഉറച്ചുനില്‍ക്കും എന്നാണ് വാദം .അതിനാല്‍ കോടിയേരിയുടെ ഈ നിഷ്‌കളങ്കതയും ആത്മധൈര്യവും കണ്ട് ആരും തെറ്റിദ്ധരിച്ചു പോകരുത് .കാരണം കോടിയേരി പണ്ടേ ഇങ്ങനെയാ .രണ്ട് മക്കള്‍ മാറിമാറി ഉണ്ടാകുന്ന ഈ പൊല്ലാപ്പുകളുടെ പിന്നാലെ പോയാല്‍ പിന്നെ ഈ പാര്‍ട്ടിയെ ആര് നോക്കും ,കേരളത്തില്‍ മാത്രമായി കണ്ട് വരുന്ന ദേശിയ പദവിയുള്ള പാര്‍ട്ടികളില്‍ ഒന്നായ സി പി എമ്മിന്റെ സെക്രട്ടറി പദവിയെന്നാല്‍ മുഖ്യമന്ത്രിയെക്കാള്‍ ഭാരിച്ച ഉത്തരവാദിത്തമാണ് .
സ്വന്തം മകനെതിരെ നീണ്ടുവരുന്ന ഇ ടിയുടെ യും എന്‍ ഐ എ യുടെയും വ്യാപക അന്വേഷണത്തെ ഒരു രീതിയിലും ഇന്നേ വരെ തള്ളിപ്പറഞ്ഞിട്ടില്ല .എന്തുതന്നെ വന്നാലും ബിനീഷിനെയോ മൂത്ത മകന്‍ ബിനോയിയെയോ തള്ളിപ്പറയാന്‍ ശ്രമിക്കില്ല .അവര്‍ തന്റെ മക്കളായി പോയി എന്ന് കരുതി കുഴപ്പങ്ങളില്‍ ചെന്ന് ചാടിക്കൂടാ എന്ന് വല്ല നിയമവും ഉണ്ടോ .അതുകൊണ്ട് തന്നെ അന്വേഷണം നടന്നെന്നു കരുതി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവി രാജിവയ്ക്കുന്നതിലെ യുക്തിയെ പറ്റി ആരും മിണ്ടാനുള്ള സാധ്യത കാണുന്നില്ല .ഒരച്ഛന്റെ രോദനം പുറത്തു പ്രകടമാക്കാതിരിക്കാന്‍ ആവുന്നത് ശ്രമിച്ച വ്യക്തിയാണ് കോടിയേരി .
അതിനാല്‍ തന്നെ തന്റെ മകളുടെ ഇടപാടുകളെ പറ്റിയുള്ള അന്വേഷണം ഏതു ഘട്ടത്തില്‍ നടന്നാലും അതില്‍ താന്‍ ഉത്തരവാദിയല്ല എന്ന് തീര്‍ത്തും പറഞ്ഞു .പക്ഷെ മകനെ രക്ഷിക്കാനുള്ള ഒരച്ഛന്റെ തീവ്രമായ ആഗ്രഹം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് മലയാളികള്‍ കരുതിയെങ്കില്‍ അവിടെ അവര്‍ക്ക് തെറ്റി എന്ന് തന്നെ പറയേണ്ടി വരും .ചരടുവലികള്‍ നടക്കുന്നത് എപ്പോഴും രഹസ്യമായി ആയതിനാല്‍ സ്വന്തം മക്കളുടെ നേരെ പണിയുന്നവന് വരമ്പത്തു കൂലി കൊടുക്കുന്നതിനു പകരം മറ്റു വഴികളാകും ആലോചിക്കുക .മുന്‍പ് അച്ഛന്റെ കെയറോഫില്‍ വന്‍ വിലസുവിലസിയ ഈ മന്ത്രി പുത്രന്‍ തീര്‍ച്ചയായുംകുടുങ്ങുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കോടിയേരി എങ്ങനെയും അത്ഭുതം കാണിക്കും എന്ന ആശ്വാസത്തിലാണ് ബിനീഷ് .
ലൈഫ് കമ്മിഷന്‍ ഇടപാടില്‍ ഒരു മന്ത്രിപുത്രന്‍ കൂടി ഉള്‍പ്പെട്ടുവെന്ന വിവാദവും അയാളും സ്വപ്നയുമായി ഒന്നിച്ചുനില്‍ക്കുന്നതായി പ്രചരിക്കുന്ന ചിത്രവും പാര്‍ട്ടിയില്‍ ഇപ്പോള്‍ ആശയക്കുഴപ്പം കൂട്ടിയിരിക്കുകയാണ് . താഴേത്തട്ടില്‍ അമര്‍ഷവും ആശങ്കയും നിറഞ്ഞ ചര്‍ച്ചകളുണ്ട്. ജലീലിനെ ഇഡി ചോദ്യം ചെയ്യുന്നതിലേക്കു കാര്യങ്ങളെത്തിയതിനെക്കുറിച്ചു മന്ത്രിസഭയില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്. വിയോജിപ്പ് തുറന്നു പറയണമെന്ന സമ്മര്‍ദം സിപിഐക്കു മേലുമുണ്ട്. ഇടതുഭരണത്തില്‍ സാധാരണ കാണാത്ത വ്യതിയാനങ്ങള്‍ സിപിഎം, സിപിഐ കേന്ദ്ര നേതൃത്വങ്ങള്‍ക്കും ഗൗരവത്തിലെടുക്കണ്ടിവരുംഎന്നുതന്നെയാണ് വ്യക്തമാകുന്നത് .
അതിനാല്‍ തന്നെ തന്റെ മകനെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇതിനും ഇതിനെ രാഷ്ട്രീയപരമായി നേരിടാന്‍ പാര്‍ട്ടി മുഴുവനായി തന്റെ ഒപ്പമുണ്ട് എന്നതും കോടിയേരിക്ക് വലിയ ആശ്വാസമാണ് പകരുന്നത് .ബിനീഷ് മാത്രമായി ഒന്നിലും കുടുങ്ങുകയില്ല എന്നും കുടുങ്ങുന്നെങ്കില്‍ പല വന്‍ സ്രാവുകളും ഇതില്‍ വീഴുമെന്നും നേരത്തെ തന്നെ അറിയാമായിരുന്നു കോടിയേരിക്ക് എന്ന് തോന്നിപോകുകയാണ് .പിണറായിക്ക് കോടിയേരിയെ പുറത്താക്കി തനിക്ക് സ്വീകാര്യനായ മറ്റൊരാളെ കണ്ടെത്താന്‍ കഴിയാത്ത കാലത്തോളം പാര്‍ട്ടിയുടെ സംസ്ഥാന പദവി തനിക്ക് കൈമോശം വരില്ല എന്നാണ് കരുതുന്നത് .
https://www.facebook.com/Malayalivartha
























