ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചനിലയില്‍... വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു, ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വര്‍ക്കലയില്‍ ഒരു വീട്ടിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60), ഭാര്യ മിനി(55), മകള്‍ അനന്ത ലക്ഷ്മി(26) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാരാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലും അനന്തലക്ഷ്മിയുടെയും മിനിയുടെയും മൃതദേഹങ്ങള്‍ മുറിക്കുള്ളിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്ക് കടബാധ്യതകള്‍ ഉണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
ശ്രീകുമാര്‍ എം.ഇ.എസ് കോണ്‍ട്രാക്ടറാണ്. അനന്തലക്ഷ്മി ഗവേഷക വിദ്യാര്‍ഥിയാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























