രാമനാട്ടുകരയില്‍ ടൂറിസ്റ്റ് ഹോം മാനേജരെ മര്‍ദിച്ചശേഷം മുറിയില്‍ പൂട്ടിയിട്ടു കടന്ന സംഘത്തിലെ 2 പേര്‍ റിമാന്‍ഡില്‍

ഇക്കഴിഞ്ഞ 9-ാം തീയതി രാത്രി കോഴിക്കോട് നഗരത്തിലെ ഇന്റിമേറ്റ് ടൂറിസ്റ്റ് ഹോമിന്റെ മാനേജരെ മര്‍ദിച്ചു മുറിയില്‍ പൂട്ടിയിട്ടു കടന്ന സംഘത്തിലെ 2 യുവാക്കള്‍ റിമാന്‍ഡില്‍. ബേപ്പൂര്‍ അരക്കിണര്‍ കല്ലിങ്ങല്‍ ജന്‍ബാസ് റസാഖ്(23), ചെറുവണ്ണൂര്‍ ശാരദാമന്ദിരം ചൂലംപാടം അജ്മല്‍ ഹൗസില്‍ എ.കെ.ഫര്‍ഹാന്‍(21)എന്നിവരാണ് റിമാന്‍ഡിലായത്. കൂട്ടുപ്രതികളായ 2 പേരെ കുറിച്ചു പൊലീസിനു സൂചന ലഭിച്ചു. ഒളിവിലുള്ള ഇവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു.
ടൂറിസ്റ്റ് ഹോം മാനേജര്‍ കാരാട് പുഞ്ചപ്പാടം അബ്ദുല്‍ റഷീദിനെ മര്‍ദിച്ചു മുറിയിലിട്ടു പൂട്ടി 21,000 രൂപയും റജിസ്റ്ററും മറ്റു രേഖകളും അപഹരിച്ചുവെന്നാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞത്.
മുറി ആവശ്യപ്പെട്ട് രാത്രി 7.30-ന് എത്തിയ സംഘം തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ചെങ്കിലും പണം നല്‍കിയില്ല. എടിഎമ്മില്‍ നിന്നു പണമെടുത്തു തരാം എന്നു പറഞ്ഞു കാര്‍ഡ് റിസപ്ഷനില്‍ നല്‍കി. രാവിലെ പണം നല്‍കാമെന്ന ഉറപ്പില്‍ മുറിയില്‍ കയറിയ സംഘം ബഹളം വയ്ക്കാന്‍ തുടങ്ങിയതോടെ മുറി ഒഴിയാന്‍ ആവശ്യപ്പെട്ട് മാനേജര്‍ അബ്ദുല്‍ റഷീദ് എത്തി. റഷീദിനെ മര്‍ദിച്ചശേഷം ഫോണ്‍ പിടിച്ചു വാങ്ങി നശിപ്പിച്ചു മുറിയില്‍ പൂട്ടിയിടുകയായിരുന്നു.
കൗണ്ടറിലെ കംപ്യൂട്ടര്‍, മുറിയുടെ വാതില്‍, സിസിടിവി ക്യാമറ എന്നിവ ഇറങ്ങിപ്പോകുന്നതിനിടെ നശിപ്പിക്കുകയും ചെയ്തു. 2 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. കൗണ്ടറില്‍ നിന്നു ഫര്‍ഹാന്റെ എടിഎം കാര്‍ഡ് ലഭിച്ചത്് പ്രതികളെ പിടികൂടാന്‍ സഹായകരമായി.
ഫറോക്ക് എസ്‌ഐമാരായ വി.എം.ജയന്‍, സി.ശൈലേന്ദ്രന്‍, ഇ.അബ്ദുല്‍ റസാഖ്, എന്‍.ആര്‍.സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha
























