Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഇനി സ്വപ്നയുടെ കാലം! ആശുപത്രിയില്‍ കിടന്ന് കൊയ്യും കോടികള്‍... സ്വപ്ന സുരേഷിനെയും കെ.റ്റി. റമീസിനെയും അസുഖം ചമച്ച് ആശുപത്രിയിലെത്തിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ മന്ത്രിമാര്‍ അടക്കമുള്ള ഉന്നതരെ രക്ഷിക്കാനുള്ള പ്ലോട്ട് ഉണ്ടാക്കുന്നതിനെന്ന് ദേശീയ അന്വേഷണ സംഘം

15 SEPTEMBER 2020 11:09 AM IST
മലയാളി വാര്‍ത്ത

സ്വപ്ന സുരേഷിനെയും കെ.റ്റി. റമീസിനെയും അസുഖം ചമച്ച് ആശുപത്രിയിലെത്തിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ മന്ത്രിമാര്‍ അടക്കമുള്ള ഉന്നതരെ രക്ഷിക്കാനുള്ള പ്ലോട്ട് ഉണ്ടാക്കുന്നതിനെന്ന് ദേശീയ അന്വേഷണ സംഘം.

പ്ലോട്ട് പൊളിക്കുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സി സ്വപ്നയെയും റമീസിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ കോടതിയെ സമീപിക്കും. എന്നാല്‍ ഗുരുതര രോഗിയാണെന്ന പേരില്‍ സ്വപ്നയെ സര്‍ക്കാര്‍ എന്‍ ഐ എ കസ്റ്റഡിയില്‍ വിടില്ല. ആന്‍ജിയോഗ്രാം ചെയ്യാനെന്ന വ്യാജേന ഓപ്പറേഷന്‍ തീയേറ്ററില്‍ കയറ്റിയ ശേഷം പ്ലോട്ടിന് അന്തിമ രൂപം നല്‍കും. ഇതിലൂടെ കോടികള്‍ മറിയുമെന്ന് സ്വപ്ന കരുതുന്നു. പണ്ട് നേതാക്കളെ വിരട്ടി സോളാര്‍ നായര്‍ കോടികള്‍ കസ്റ്റഡിയിലാക്കിയ അതേ ഓപ്പറേഷന്‍!

നേതാക്കള്‍ സ്വപ്നക്ക് മുന്നില്‍ ക്യൂ നില്‍ക്കുമെന്ന് ഇതോടെ ഉറപ്പായി.

മന്ത്രി എ സി. മൊയ്തീനാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയതെന്ന് പ്രതിപക്ഷം കരുതുന്നു.

സ്വപ്നക്കും റമീസിനും നിര്‍ബാധം ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കുകയായിരുന്നോ മന്ത്രിയുടെ ലക്ഷ്യം.

പ്രതിപക്ഷ നേതാക്കള്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടും ഇതിനുള്ള മറുപടി പറയാന്‍ ഒരു സി പി എം നേതാവും തയ്യാറായിട്ടില്ല.

അതുകൊണ്ടു തന്നെ സ്വപ്നയുടെ കേസില്‍ മൂന്നാമതൊരു മന്ത്രി കൂടി സംശയനിഴലിലാവുകയാണ്. കെ ടി ജലീലിനും ഇ.പി. ജയരാജനും ശേഷം മന്ത്രി എ. സി. മൊയ്തീനാണ് വിവാദത്തിന്റെ ഭാഗമായി തീര്‍ന്നത്.

എന്തിന് ജയില്‍ മേധാവി ര്‍ഷിരാജ് സിംഗിന് പോലും സംശയത്തിലാണ് . ജയില്‍മേധാവി അറിയാതെ എങ്ങനെയാണ് പ്രതികള്‍ ആശുപത്രിയിലെത്തിയതെന്ന് ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഋഷിരാജ് സിംഗ് അറിയാതെയാണ് ജയിലില്‍ പലതും നടക്കുന്നത്. സ്വപ്ന സുരേഷിന്റെ യും റമീസിന്റെയും കാര്യത്തില്‍ സര്‍ക്കാരിനും സി പി എം നേതാക്കള്‍ക്കും കരുക്കള്‍ നീക്കാന്‍ ഋഷിരാജിന്റെ ആവശ്യമില്ല.

അതുകൊണ്ടാണ് സ്വപ്ന സുരേഷിനെയും റമീസിനേയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ രണ്ട് പേരുടെയും ആരോഗ്യനില സംബന്ധിച്ച് ഡോക്ടര്‍മാരില്‍ നിന്നും വിവരം തേടി റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ മേധാവിയുടെ നിര്‍ദ്ദേശിച്ചത്.

നെഞ്ചു വേദനയെ തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആറുദിവസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു സ്വപ്ന ആശുപത്രി വിട്ടത്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നുളള ശാരീരികാസ്വാസ്ഥ്യമായിരുന്നു സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും ഇ.സി.ജിയില്‍ നേരിയ വ്യതിയാനമുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അന്ന് വ്യക്തമാക്കിയിരുന്നു. ആറ് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ഇവര്‍ ആശുപത്രിയില്‍ നിന്നും മടങ്ങിയത്.

എന്നാല്‍ വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടുവെന്ന് പറഞ്ഞാണ് ഇവരെ ഞായറാഴ്ച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും സ്വപ്നക്കില്ലെന്നാണ്ഡോക്ടര്‍മാരുടെ പ്രതികരണം.

ആദ്യതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സ്വപ്ന നിരവധി ഫോണ്‍കോളുകള്‍ ചെയ്തിരുന്നുവെന്നും പല ഉന്നതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഉന്നതരുമായാണ് ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നത്. അനില്‍ അക്കരെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വപ്നയുടെ ആശുപത്രിവാസവും ഫോണ്‍കോളുകളുമായി ബന്ധപ്പെട്ടുള്ള ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ഇതില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. ഇതൊന്നും ഋഷിരാജ് സിംഗ് അറിയാതെയാണ് നടന്നതെന്ന് വേണം അനുമാനിക്കാന്‍.

അതിനിടെ സ്വപ്നക്ക് പിന്നാലെ റമീസിനേയും ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് നിലവില്‍ ഡോക്ടര്‍മാരടക്കം വ്യക്തമാക്കുന്നത്. എന്നിട്ടും എന്തിനാണ് റമീസിനെ ആശുപത്രിയിലെത്തിച്ചു എന്നതിന് ആര്‍ക്കും മറുപടിയില്ല. സ്വപ്നയെ റമീസ് കണ്ടോ എന്നു വ്യക്തമല്ല.

അതിനിടെ വൈദ്യന്‍ കല്‍പ്പിച്ചതും പാല് രോഗി ഇച്ഛിച്ചതും പാല് എന്ന മട്ടിലാണ് സ്വപ്ന സുരേഷിനെ കാണാന്‍ ബന്ധുക്കള്‍ക്ക് അനുമതി ലഭിച്ചത്. ഭര്‍ത്താവിനും മക്കള്‍ക്കും അമ്മയ്ക്കുമാണ് സ്വപ്നയെ കാണാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കിയത്. രണ്ടാഴ്ചയിലൊരിക്കല്‍ സ്വപ്നയെ നേരില്‍ക്കണ്ട് ഒരു മണിക്കൂര്‍ സംസാരിക്കാമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. സ്വപ്നയുടെ ബന്ധുക്കള്‍ നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ നടപടി. ഉത്തരവിന്റെ പകര്‍പ്പുമായി സ്വപ്നയുടെ ബന്ധുക്കള്‍ തൃശൂരിലേക്ക് പോയി.
സ്വപ്ന സുരേഷിനെ ചികില്‍സിച്ച നഴ്‌സുമാരുടെ ഫോണ്‍ വിളികളില്‍ വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരിക്കലും നഴ്‌സുമാര്‍ സ്വമേധയാ ഒരു പ്രതിക്ക് തങ്ങളുടെ ഫോണ്‍ കൊടുക്കുകയില്ല. അതും സ്വപ്ന സുരേഷിനെ പോലെ കുപ്രസിദ്ധയായ ഒരു പ്രതിക്ക്. അതിനര്‍ത്ഥം നഴ്‌സുമാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആളുണ്ടെന്നാണ്. അത്തരമൊരു സാഹചര്യത്തിലാണ് മന്ത്രി മൊയ്തിനെ കേരളം സംശയിക്കുന്നത്.

തീരെ നിവ്യത്തിയില്ലാതെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് നഴ്‌സുമാരോട് വിശദീകരണം തേടിയത്. സ്വപ്ന ഫോണ്‍ വിളിച്ചിട്ടില്ലെന്നാണ് നഴ്‌സുമാരുടെ വിശദീകരണം. പൊലീസുകാര്‍ കാവലുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. എന്നാല്‍ ചില ഉന്നതരെ ഫോണില്‍ ബന്ധപ്പെടാന്‍ വേണ്ടി മാത്രമാണ് സ്വപ്ന മെഡിക്കല്‍ കോളേജില്‍ എത്തിയതെന്നു വേണം അനുമാനിക്കാന്‍.

സ്വപ്നയുടെ സുഖവാസത്തിന്റെ വിശദാംശങ്ങള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് മുഖ്യപ്രതി സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം തീരുമാനിച്ചത്. അഞ്ച് ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സംഘം കോടതിയെ സമീപിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ എന്‍ഐഎ കോടതി ഉത്തരവിട്ടു. സ്വപ്നയെ കൂടാതെ സന്ദീപ് നായരടക്കം അഞ്ച് പ്രതികളെയാണ് ചോദ്യം ചെയ്യലിനായി എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

സ്വപ്ന സുരേഷിന്റെ ഫോണ്‍ രേഖകകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. അന്വേഷണത്തില്‍ സ്വപ്ന അടക്കമുള്ളവര്‍ക്കെതിരെ കൂടുതല്‍ തെളിവ് ലഭിച്ചിട്ടുണ്ടെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. വാര്‍ഡിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരുടെയും പേരു വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറും.

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (34 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (43 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

Malayali Vartha Recommends