തൊഴിലുറപ്പു പണി കഴിഞ്ഞുവന്ന യുവതിയെ തടഞ്ഞുവച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം ഒളിവിലായിരുന്ന പ്രതി പിടിയില്‍

വയനാട് മാനന്തവാടി തിരുനെല്ലി പഞ്ചായത്തില്‍ തൊഴിലുറപ്പു പണി കഴിഞ്ഞുവന്ന യുവതിയെ തടഞ്ഞുവച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി.
തിരുനെല്ലി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി. വിജയകുമാര്‍, എസ്‌ഐ പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തോല്‍പ്പെട്ടി വെള്ളറ കോളനിയിലെ സുധീഷ് (ചന്ത ബാബു/23)-നെ അറസ്റ്റ് ചെയ്തത്. കേസിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ദിവസമാണ്.
അരണപ്പാറ റോഡിലൂടെ തൊഴിലുറപ്പ് പണി കഴിഞ്ഞ് നടന്നു വന്ന തന്നെ കയറിപ്പിടിക്കുകയും റോഡരികിലെ ചാലിലേക്കു മറിച്ചിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചതായുമാണ് യുവതിയുടെ പരാതി. റോഡിലൂടെ മറ്റ് വാഹനങ്ങള്‍ എത്തിയതോടെ സുധീഷ് കടന്നുകളയുകയായിരുന്നു.
മറ്റൊരു കോളനിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























