എംഇഎസ് അസ്മാബി കോളജ് മുന്‍ പ്രിന്‍സിപ്പലിനെ ആക്രമിച്ച കേസില്‍ മൂന്നു വര്‍ഷത്തിനു ശേഷം ഒരാള്‍ കൂടി അറസ്റ്റില്‍

2017 നവംബര്‍ ഒന്നിന് കൊടുങ്ങല്ലൂര്‍ പി. വെമ്പല്ലൂര്‍ എംഇഎസ് അസ്മാബി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. അജിംസ് പി. മുഹമ്മദിനെ ആക്രമിച്ച കേസില്‍ മൂന്നുപീടിക പള്ളായിപീടികയില്‍ ഷിഫാസിനെ(26)അറസ്റ്റ് ചെയ്തു. കേസിലെ മൂന്നു പ്രതികളില്‍ 2 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇപ്പോള്‍ ആലുവ മാറമ്പിള്ളി എംഇഎസ് കോളജ് പ്രിന്‍സിപ്പലായ അജിംസ് പി. മുഹമ്മദ്, പി. വെമ്പല്ലൂര്‍ എംഇഎസ് അസ്മാബി കോളജ് പ്രിന്‍സിപ്പലായിരിക്കെ കോളജിലെ സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ടു പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ഏതാനും പേരെ കോളജില്‍ നിന്നു പുറത്താക്കുകയും കര്‍ശന നടപടിയെടുക്കുകയും ചെയ്തിരുന്നു.
ഇതിന്റെ വിരോധത്തില്‍ കോളജിനു സമീപത്തുള്ള പ്രിന്‍സിപ്പല്‍ ക്വാര്‍ട്ടേഴ്‌സിലേക്കു വരികയായിരുന്ന പ്രിന്‍സിപ്പലിനെ കാറില്‍ നിന്നു ഇറങ്ങിയ ഉടന്‍ ഇരുമ്പ് പൈപ്പു കൊണ്ടു കാലില്‍ അടിക്കുകയായിരുന്നു. പരുക്കേറ്റ പ്രിന്‍സിപ്പല്‍ ഏതാനും ആഴ്ചകള്‍ ചികിത്സയിലായിരുന്നു.
അക്രമത്തിനു ശേഷം വിദേശത്തേക്കു പോയ ഷിഫാസ് നാട്ടിലെത്തിയപ്പോഴാണ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























