ചുനങ്ങാട് മൂര്‍ത്തിയേടം കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു

ഒറ്റപ്പാലം ചുനങ്ങാട് മൂര്‍ത്തിയേടം കൃഷ്ണന്‍ നമ്പൂതിരി (57) ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായിട്ടാണ് ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്.
തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് അപേക്ഷകരുമായി കൂടിക്കാഴ്ച നടത്തിയതില്‍ നിന്ന് 45 പേര്‍ യോഗ്യത നേടി.
ഇവരുടെ പേരുകള്‍ എഴുതി നറുക്കെടുത്താണ് മേല്‍ശാന്തിയെ തീരുമാനിച്ചത്.
ഉച്ചപ്പൂജയ്ക്കു ശേഷം ശ്രീകോവിലിനു മുന്നില്‍ നമസ്‌കാര മണ്ഡപത്തിലായിരുന്നു ചടങ്ങ്.
12 ദിവസത്തെ ഭജനത്തിനു ശേഷം പുതിയ മേല്‍ശാന്തി 30-ന് രാത്രി ചുമതലയേല്‍ക്കും. ഒക്ടോബര്‍ 1 മുതല്‍ 6 മാസമാണ് കാലാവധി. ക്ഷേത്രത്തില്‍ താമസിച്ച് പുറപ്പെടാ ശാന്തിയായി പൂജകള്‍ നിര്‍വഹിക്കും.
https://www.facebook.com/Malayalivartha
























