'പറ്റിച്ചേ… പറ്റിച്ചേ… ഞാന്‍ നാട്ടാരെ പറ്റിച്ചേ....! മന്ത്രിയെ വാഹനാപകടത്തില്‍പ്പെടുത്താനുള്ള ശ്രമത്തിന് കൂട്ടുനില്‍ക്കുകയും ചെയ്ത ശേഷം, എല്ലാവരെയും വിഡ്ഢികളാക്കിക്കൊണ്ട് ഇന്ന് ചെന്നിത്തല പറഞ്ഞത് കേട്ടില്ലേ...' ചെന്നിത്തലയെ ട്രോളി എംഎം മണി

സ്വര്‍ണക്കടത്തിന്റെ പേരില്‍ മന്ത്രി ജലീലിനെതിരെ വിമര്‍ശനമുന്നയിച്ച രമേശ് ചെന്നിത്തലയെ വിമർശിച്ച് എം.എം മണി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിക്കുന്നത്. മന്ത്രി ശ്രീ. കെ.ടി.ജലീലിന്റെ പേരില്‍ കള്ളപ്രചരണം നടത്തുകയും തുടര്‍ന്ന് ബി.ജെ.പി.യുമായി ചേര്‍ന്ന് കേരളമാകെ അക്രമ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും, മന്ത്രിയെ വാഹനാപകടത്തില്‍പ്പെടുത്താനുള്ള ശ്രമത്തിന് കൂട്ടുനില്‍ക്കുകയും ചെയ്ത ശേഷം, എല്ലാവരെയും വിഡ്ഢികളാക്കിക്കൊണ്ട് ഇന്ന് ചെന്നിത്തല പറഞ്ഞത് കേട്ടില്ലേയെന്ന് എംഎം മണി ചോദ്യം ഉന്നയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മന്ത്രി ശ്രീ. കെ.ടി.ജലീലിന്റെ പേരില്‍ കള്ളപ്രചരണം നടത്തുകയും തുടര്‍ന്ന് ബി.ജെ.പി.യുമായി ചേര്‍ന്ന് കേരളമാകെ അക്രമ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും, മന്ത്രിയെ വാഹനാപകടത്തില്‍പ്പെടുത്താനുള്ള ശ്രമത്തിന് കൂട്ടുനില്‍ക്കുകയും ചെയ്ത ശേഷം, എല്ലാവരെയും വിഡ്ഢികളാക്കിക്കൊണ്ട് ഇന്ന് ചെന്നിത്തല പറഞ്ഞത് കേട്ടില്ലേ ?
https://www.facebook.com/Malayalivartha