വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഉറങ്ങാതെ ചോർച്ചയില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റി മാറ്റിക്കിടത്തിയായിരുന്നു അച്ഛനും അമ്മയും ഞങ്ങളെ വളർത്തിയത്.; പലരുടെയും കടുപ്പിച്ച വാക്കുകൾക്കു മുൻപിൽ തലതാഴ്ത്തി നിന്നിട്ടുണ്ട്; ബ്ലേഡിന് പലിശ എടുത്ത് ഒരാഴ്ച മുടങ്ങിയാൽ ചീത്തപറയുന്ന അണ്ണാച്ചിയെ പേടിച്ച് ഒളിച്ചിരുന്നിട്ടുണ്ട്;..എന്നിരുന്നാലും ഇന്നലെയായിരുന്നു ആ സുദിനം; യുവാവിന്റെ കുറിപ്പ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു യുവാവിന്റെ കുറിപ്പ് വൈറലാകുന്നുണ്ട് . പട്ടിണി കിടന്ന നാളുകളിൽ ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും നല്ല ഒന്നാന്തരം പുതിയ കോൺക്രീറ്റ് വീട് വെച്ച് മാറിയ യുവാവ് താൻ കടന്നുവന്ന വഴികളെ കുറിച്ചാണ് ഫേസ്ബുക്കിൽ കുറിച്ചത്. പച്ചയായ ജീവിതങ്ങളുടെ ആകെ തുകയാണ് ഈ കുറിപ്പിൽ കോറിയിട്ടിരിക്കുന്നത് . വൈദേഷ് മധു എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്.മാതാപിതാക്കളെ അകമഴിഞ്ഞ് സ്നേഹിക്കുന്നവർ ഈ കുറിപ്പ് വായിക്കണം
ഒരു കഥ സൊല്ലട്ടുമാ 23 വർഷത്തെ കാത്തിരിപ്പിന്റെ കഥ ആ ഭിത്തിയിൽ ചാരി ഇരിക്കല്ലേ കൊച്ചേ തലയിലെ അഴുക്ക് പറ്റും.... എന്റെ മോൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത...... വൈദ്യുതിയോ വെളിച്ചമോ ഒന്നുമില്ലാതിരുന്ന കാലത്ത് അയൽവക്കത്തെ വീട്ടിൽ ടിവി കാണാൻ പോകുന്നത് പതിവായിരുന്നു. അവിടെ തറയിൽ ഭിത്തിയോട് ചേർന്ന് ഇരിക്കുമ്പോൾ എന്റെ അമ്മ നേരിടേണ്ടി വന്നിരുന്ന സ്ഥിരം പല്ലവി ആയിരുന്നു. ഷീറ്റിട്ട് ചോർന്നൊലിക്കുന്ന വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഉറങ്ങാതെ ചോർച്ചയില്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റി മാറ്റിക്കിടത്തിയായിരുന്നു അച്ഛനും അമ്മയും ഞങ്ങളെ വളർത്തിയത്.. പല നാളുകൾ പട്ടിണി കിടന്നിട്ടുണ്ട്.... പലരുടെയും കടുപ്പിച്ച വാക്കുകൾക്കു മുൻപിൽ തലതാഴ്ത്തി നിന്നിട്ടുണ്ട്... ബ്ലേഡിന് പലിശ എടുത്ത് ഒരാഴ്ച മുടങ്ങിയാൽ ചീത്തപറയുന്ന അണ്ണാച്ചിയെ പേടിച്ച് ഒളിച്ചിരുന്നിട്ടുണ്ട്.... അങ്ങനെ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചു നല്ലൊരു വീട് ഇല്ലാത്തതുകൊണ്ട് പഠിക്കുന്ന കാലത്ത് ഓരോ കൂട്ടുകാരെയും വീട്ടിലേക്ക് വിളിക്കാൻ നാണക്കേടായിരുന്നു.... ഊതി കുടിക്കാൻ കഞ്ഞി ഇല്ലേലും ഭയങ്കര അഭിമാനി ആയിരുന്നു.
ഒരിക്കലും പ്രവാസി ആവില്ല എന്ന് ഉറപ്പിച്ച ഞാൻ ഡിഗ്രിക്ക് ശേഷം നൈസായിട്ട് തേഞ്ഞു... 2018 ഓഗസ്റ്റ് 15ന് നമ്മുടെ സ്വാതന്ത്ര്യ ദിനത്തിൽ ഒരു പ്രവാസിയായി മാറി.. അമ്മയ്ക്ക് ഒരു സ്വർണ്ണമാല നാലു പേർ വന്നാൽ നാണക്കേട് ഇല്ലാതെ കയറി ഇരിക്കാൻ പറയാൻ ഒരു കൊച്ചു വീട് ഇതായിരുന്നു മോഹം ...ആദ്യ ലീവിന് പോയപ്പോൾ തന്നെ മാല എന്ന ആഗ്രഹം സാധിച്ചു .നാട്ടിലെത്തിയ എന്നോട് ഒരു ദിവസം അത്താഴം കഴിഞ്ഞ് അച്ഛന്റെ കമന്റ് ഒരു തേച്ച് വീടിനുള്ളിൽ കിടന്നിട്ട് ചത്താൽ മതിയായിരുന്നു എന്ന്. പിന്നീട് വാശി കൂടി എന്തുവന്നാലും വീട് വെക്കണം എന്ന ആഗ്രഹമായി... അങ്ങനെ ഞാനും ഏട്ടനും കൂടി പ്ലാൻ ഇട്ട് ലീവ് തീർന്നു തിരിച്ചു പോകുന്നതിനു മുൻപ് തന്നെ വീടിന്റെ പണികൾ തുടങ്ങിവെച്ചു.
ഇടയിൽ ഒരുപാട് സ്ട്രഗിൾ ചെയ്തു. അപ്പോഴെല്ലാം സഹായിക്കാനായി ഒരുപാട് സുഹൃത്തുക്കൾ കൈത്താങ്ങായി നിന്നു കുറച്ചു കടം ഉണ്ടായി ...എന്നിരുന്നാലും ഇന്നലെയായിരുന്നു ആ സുദിനം ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഞങ്ങളും ഒരു കൊച്ചു വീട് സ്വന്തമാക്കി... പപ്പയും അമ്മയും അവർ ആഗ്രഹിച്ച സ്വപ്നത്തിലേക്ക് കാലെടുത്തുവെച്ചു.. ഒരുപാട് സപ്പോർട്ട് തന്നെ ഓരോ ചുവടും താങ്ങിക്കൊണ്ടിരുന്ന ഒത്തിരി സുഹൃത്തുക്കൾ ഉണ്ട് നന്ദി ഒരുപാട് സ്നേഹം പ്രത്യേക ശ്രദ്ധയ്ക്ക് അച്ഛന്റെയും അമ്മയുടെയും സന്തോഷം കാണാൻ മറക്കരുത് സ്നേഹപൂർവ്വം വൈജേഷ് മധു.
ഈ ലോകത്ത് കഷ്ടപ്പെട്ട് ജീവിച്ചവർക്ക് ഒരു നല്ല കാലം വരുമെന്ന് പറയുന്നത് ഈ ചെറുപ്പക്കാരന്റെ ജീവിതത്തീൽ കൂടി ദൈവം എല്ലാവർക്കും കാട്ടിത്തരുന്നു. മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യണമെന്ന സന്ദേശം ആ യുവാവിന്റെ നന്മ നിറഞ്ഞ മനസ്സിനെ പ്രതിഫലിപ്പിക്കുന്നു.
https://www.facebook.com/Malayalivartha


























