സ്വര്‍ണക്കടത്ത്: കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ദുബായിയിലുള്ളവരെ ചോദ്യം ചെയ്യണം; മുഖ്യമന്ത്രി
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സി കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ദുബായിയിലുള്ളവരെ ചോദ്യം ചെയ്യേണ്ടതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ബാഗേജ് സ്വീകരിച്ചത് കോണ്സുലേറ്റിലുള്ളവരാണ്. അവരെ ചോദ്യം ചെയ്യുമെന്നാണു പ്രതീക്ഷിച്ചത്. എന്നാല്‍ ഇതുവരെ അതിനുള്ള നടപടികള്‍ സ്വീകരിച്ചു കണ്ടില്ല. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സി തന്നെയാണു വരേണ്ടത്. എന്‍ഐഎ വന്നു എന്നു കണ്ടപ്പോള്‍ അതിനെ സ്വാഗതം ചെയ്തു എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്ക്കാന് മുഖ്യമന്ത്രി തയാറായില്ല.
https://www.facebook.com/Malayalivartha