പ്രണയ അഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം : വിവാഹിതനായ യുവാവ് റിമാന്‍ഡില്‍
കോന്നിയില്‍ പ്രണയ അഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട വൈക്കത്ത് വടക്കേതില്‍ രാജേഷ് ജയന് (28) ആണ് റിമാന്‍ഡിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രമാടം പന്നിക്കണ്ടത്തിലാണ് സംഭവം. വിവാഹിതനായ രാജേഷിന്റെ പ്രണയ അഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഫോണ്‍ എടുക്കാത്തതില്‍ പ്രകോപിതനായ രാജേഷ് സന്ധ്യയോടെ ഇവരുടെ വീട്ടിലെത്തി. ഇതിനെ വീട്ടുകാര്‍ ചോദ്യംചെയ്തതോടെ വാക്കേറ്റമായി. ഇവിടെ നിന്ന് മടങ്ങിയ രാജേഷ് പെട്രോളുമായി തിരിച്ചെത്തി പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിച്ച ശേഷം തീ കൊളുമെന്ന് ഭീഷണി മുഴക്കി. പരിഭ്രാന്തരായ വീട്ടുകാര്‍ ബഹളം വച്ചതോടെ ഇയാള്‍ മടങ്ങിപ്പോയി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പത്തനംതിട്ടയില്‍ നിന്ന് പൊലീസ് അറസ്റ്റുചെയ്തത്.
https://www.facebook.com/Malayalivartha