ബാണാസുര സാഗര്‍, ഷോളയാര്‍ ഡാമുകള്‍ തുറന്നു

ബാണാസുര സാഗര്‍, ഷോളയാര്‍ അണക്കെട്ടുകള്‍ തുറന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമുകള്‍ തുറന്നത്. ജലനിരപ്പ് 775 മീറ്ററില്‍ എത്തിയതോടെ ബാണസുര സാഗറിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി. കടമാന്‍ തോട്, പുതുശ്ശേരി പുഴ, പനമരം പുഴ എന്നിവയുടെ തീരങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കാൻ നിര്‍ദ്ദേശം.
ഷോളയാര്‍ ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകളാണ് തമിഴ്‌നാട് തുറന്നത്. വടക്കന്‍ ജില്ലകളില്‍ മഴശക്തമായി തുടരുകയാണ്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 3 സംഘം കേരളത്തില്‍ എത്തി. വയനാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഇവരെ വിന്യസിച്ചു. ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉള്ള സംഘങ്ങള്‍ക്ക് പുറമെയാണ് മൂന്ന് സംഘം എത്തിയത്.
https://www.facebook.com/Malayalivartha