Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...


യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...


സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...


രണ്ട് മാസം നീണ്ട് നില്‍ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...


സങ്കടക്കാഴ്ചയായി...മകന്റെ ചോറൂണ് ദിവസം യുവാവ് തൂങ്ങി മരിച്ച നിലയിൽ...

അഞ്ജനാ ഹരീഷ് ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചശേഷം, കേരളത്തിലെ പലയിടങ്ങളിലായി നാല് പെണ്‍കുട്ടികള്‍കൂടി സമാനസാഹചര്യങ്ങളില്‍ മരിച്ചു; നിരോധിത സംഘടനകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും ബന്ധമുണ്ടെന്നു വിവരം, അസ്വാഭാവികമരണം തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും ?

25 SEPTEMBER 2020 05:27 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ഞെട്ടലിലാഴ്ത്തിയ മരണങ്ങളിൽ പോലീസിന്റെ കണ്ണുടക്കിയത് ആ അഞ്ച് മരണങ്ങളിലേക്ക്. ദുരൂഹത നിറഞ്ഞ ആ മരണത്തിനു പിന്നാലെ പോലീസ് പായുകയാണ്. തലശേരി ഗവ. ബ്രണ്ണന്‍ കോളജ് ബിരുദവിദ്യാര്‍ഥിയും കാസര്‍ഗോഡ് നീലേശ്വരം പുതുെക്കെ സ്വദേശിയുമായ അഞ്ജനാ ഹരീഷ് ഉള്‍പ്പെടെ അഞ്ച് യുവതികളുടെ അസ്വാഭാവികമരണം തീവ്രവാദവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അന്വേഷിക്കുമെന്ന് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്ത് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും. അഞ്ജനാ ഹരീഷ് ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചശേഷം, കേരളത്തിലെ പലയിടങ്ങളിലായി നാല് പെണ്‍കുട്ടികള്‍കൂടി സമാനസാഹചര്യങ്ങളില്‍ മരിച്ചു. സംഭവത്തെ ആസ്പദമാക്കി ഒരു പ്രമുഖ മാധ്യമത്തിൽ വന്ന റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്.

അഞ്ജന, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയായിരുന്ന കൊല്ലം, കൊട്ടിയം സ്വദേശിനി, തിരുവനന്തപുരത്തു താമസിച്ചിരുന്ന ചലച്ചിത്രപ്രവര്‍ത്തക, തൃശൂര്‍ സ്വദേശിനി, നിലമ്പൂര്‍ സ്വദേശിനി എന്നിവരുടെ മരണമാണ് നിലവിൽ എ.ടി.എസ്. ഏറ്റെടുക്കുന്നത്. യുവതികളുടെ ദുരൂഹമരണവുമായി നിരോധിത സംഘടനകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും ബന്ധമുണ്ടെന്നു വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് ഇത്തരത്തിൽ പോലീസിനെ വഴിതിരിച്ചത്.

അതേസമയം കഴിഞ്ഞ മേയ് 12-നാണ് ഗോവയിലെ ഒരു ഹോസ്റ്റലിനു സമീപം അഞ്ജന ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. തുടര്‍ന്ന്, നോര്‍ത്ത് ഗോവയിലെ കല്ലങ്കോട്ട് പോലീസ് ആത്മഹത്യാക്കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. എന്നാല്‍, അഞ്ജനയുടെ മരണം സംബന്ധിച്ച് മറ്റു ചില വിവരങ്ങള്‍ ബ്രണ്ണന്‍ കോളജിലെ ഒരു പൂര്‍വവിദ്യാര്‍ഥിയില്‍ നിന്നു രഹസ്യാന്വേഷണവിഭാഗത്തിനു ലഭിക്കുകയുണ്ടായി. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണു മറ്റു നാല് പെണ്‍കുട്ടികളുടെ മരണവും സമാന സാഹചര്യത്തിലാണെന്നു പൊലീസിന് വ്യക്തമായിരിക്കുന്നത്.

അതോടൊപ്പം തന്നെ ഗോവയിലെ ഹോസ്റ്റലില്‍ അഞ്ജന ലൈംഗികാതിക്രമം നേരിട്ടെന്ന വിവരങ്ങളും ഇതിനിടെ പുറത്തുവറുകയുണ്ടായി. വിഷാദരോഗത്തിനു ചികിത്സയിലായിരുന്ന അഞ്ജനയ്ക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ഏറെപ്പേർ രംഗത്ത് എത്തുകയും ചെയ്തു. ഇതേതുടർന്ന് മരിക്കുന്നതിനു മുമ്പ് അഞ്ജനയും സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണവിവരങ്ങള്‍ രഹസ്യാന്വേഷണവിഭാഗം ശേഖരിക്കുകയുണ്ടായി. ഭീതി കലര്‍ന്ന സ്വരത്തിലായിരുന്നു അഞ്ജനയുടെ സംഭാഷണം എന്നാണ് പോലീസ് വ്യക്തമാക്കിയത്. താമസസ്ഥലത്ത് അഞ്ജനയ്ക്കു ലൈംഗികാതിക്രമം നേരിട്ടിട്ടും സുഹൃത്തുക്കള്‍ പോലീസിനോടു വെളിപ്പെടുത്താന്‍ മടിച്ചതും ദുരൂഹമായി തന്നെ തുടരുകയാണ്.

ഇതിനിടെ ലഹരി മാഫിയയ്ക്കും അടുത്തിടെ ശ്രദ്ധയില്‍പ്പെട്ട ചില അരാജക ലൈംഗിക സംഘടനകള്‍ക്കും ഈ സംഭവവുമായി ബന്ധമുണ്ടെന്നു സൂചനയും ലഭ്യമായിട്ടുണ്ട്. വിഷാദരോഗികളായ യുവാക്കളെ മയക്കുമരുന്ന് നല്‍കി പാട്ടിലാക്കുന്ന ചില ഡോക്ടര്‍മാരെക്കുറിച്ചും അന്വേഷണസംഘത്തിനു വിവരം ലഭിക്കുകയുണ്ടായി. ക്യാമ്പസുകളിലെ അരാജകത്വം, സ്വതന്ത്രെലെംഗികത, ലഹരിവസ്തുകളുടെ ഉപയോഗം എന്നിവയെ ന്യായീകരിക്കുന്നവരും സാമൂഹികമാധ്യമങ്ങളിലെ ഡേറ്റിങ് ഗ്രൂപ്പുകളും ഇപ്പോൾ നിരീക്ഷണത്തിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ഗോതീശ്വരം ബീച്ച് വികസനം രണ്ടാം ഘട്ടത്തിന് 3.46 കോടിയുടെ രൂപഭരണാനുമതി...  (9 minutes ago)

വയനാട് റിപ്പൺ-ആനടിക്കാപ്പ്-കാന്തൻപാറ റോഡ് നവീകരണത്തിന് സർക്കാർ ഭരണാനുമതി  (13 minutes ago)

പുതിയ പരിഷ്‌കാരത്തിനെതിരെ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകള്‍  (14 minutes ago)

ഹഡില്‍ ഗ്ലോബല്‍ 2025: എച്ച്എന്‍ഐ, ഏയ്ഞ്ചല്‍ നിക്ഷേപകര്‍, എംഎസ്എംഇ എന്നിവര്‍ക്ക് നിക്ഷേപാവസരം: 'ചെക്ക് മേറ്റ്' പരിപാടിയിലേക്ക് കെഎസ്യുഎം അപേക്ഷ ക്ഷണിക്കുന്നു  (17 minutes ago)

കിസ്മസ്-പുതുവത്സരം വരവേല്ക്കാന്‍ നഗരത്തില്‍ വസന്തോത്സവം...  (20 minutes ago)

ബാലുശ്ശേരി കോട്ട ക്ഷേത്ര പൈതൃക പരിപാലന പദ്ധതി യ്ക്ക് 2.56 കോടി രൂപയുടെ ഭരണാനുമതി...  (31 minutes ago)

ഹൃദയരോഗങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും'' ഡോ. ജിക്കു സക്കറിയ, ഡോ. ഷില്ല സക്കറിയ എന്നിവർ നയിക്കുന്ന ക്ലാസ്സ്‌, നവംബർ 9ന് ഞായാറാഴ്ച ഉച്ചക്ക് 12മണിക്ക് ഫിലഡൽഫിയയിൽ  (37 minutes ago)

മോട്ടറോള മോട്ടോ ജി67 പവർ സ്‌മാർട്ട്ഫോൺ അവതരിപ്പിച്ചു...  (42 minutes ago)

വരുമാനത്തിലും പ്രവർത്തനലാഭത്തിലും മികച്ച പ്രകടനം കാഴ്ചവച്ച് ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ: രണ്ടാം പാദത്തിൽ വരുമാനം 1,197 കോടിയായി; കേരള ക്ലസ്റ്ററിൽ ശ്രദ്ധേയമായ പ്രകടനം  (47 minutes ago)

പ്രൊഫ. ജെയിംസ് വാട്സന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ആര്‍ജിസിബി...  (50 minutes ago)

അമ്പൂരി കുമ്പിച്ചല്‍ പാലത്തിന്‍റെ സൗന്ദര്യവല്‍ക്കരണ പദ്ധതിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി...  (53 minutes ago)

ഉറക്കവും വിശപ്പും കളയുന്ന സ്ട്രെസ്സ്; ലക്ഷണങ്ങളെ അവഗണിക്കാതെ, ശാന്തമായ മനസ്സിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം...  (56 minutes ago)

എസ് എസ് രാജമൗലിയുടെ ചിത്രത്തിൽ ദുഷ്ടനും ക്രൂരനും അജ്ഞാത ശക്തിയുള്ള കുംഭയായി പൃഥ്വിരാജ് സുകുമാരൻ : SSMB29 ന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസായി  (1 hour ago)

ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...  (1 hour ago)

ഡല്‍ഹിയില്‍ ഓഫീസ് സമയങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി  (1 hour ago)

Malayali Vartha Recommends