Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...


മരിക്കുന്നതിന് തൊട്ടുമുമ്പ് ദീപക് പിൻവലിച്ചത് 45,000 രൂപ: ഇത്രയും വലിയ തുക പെട്ടെന്ന് പിൻവലിച്ചതിന് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള 'ഹണിട്രാപ്പ്' ആയിരുന്നോ, എന്ന് സംശയമുയർത്തി സുഹൃത്തുക്കൾ: നിയമനടപടിക്ക് പകരം വീഡിയോ...


ഇന്ന് മൂന്നു തവണയാണ് സ്വർണവില കൂടിയത്..5 മണിക്കൂറിനിടെ ഒരു പവനിൽ 3,160 രൂപയുടെ വർധനവാണുണ്ടായത്..ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി..


ഇന്ന് മൂന്നു തവണയാണ് സ്വർണവില കൂടിയത്..5 മണിക്കൂറിനിടെ ഒരു പവനിൽ 3,160 രൂപയുടെ വർധനവാണുണ്ടായത്..ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി..

ബിനീഷ് കോടിയേരിക്കെതിരേ കേസെടുത്തു; കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇരട്ടത്താപ്പ്, സ്വത്ത് വകകൾ മരവിപ്പിക്കും,അനുമതിയില്ലാതെ കൈമാറ്റം ചെയ്യരുതെന്ന് കത്ത്

26 SEPTEMBER 2020 09:20 AM IST
മലയാളി വാര്‍ത്ത

More Stories...

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസ് ഹർജി, രാഹുൽ കൗണ്ടർ പത്രിക 27 ന് ഫയൽ ചെയ്യാൻ കോടതി നിർദേശം...

ജനങ്ങളെ കബളിപ്പിക്കുന്ന നയപ്രഖ്യാപനം, സർക്കാർ സമ്പൂർണ പരാജയം ആണെന്ന് തുറന്നു സമ്മതിച്ചു : രമേശ്‌ ചെന്നിത്തല

ബലാത്സംഗക്കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...

നാട്ടുകാര്‍ അത്രത്തോളം പ്രശ്‌നം നേരിടുന്നുണ്ട്; 'കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാല്‍... തല്ലും, തല്ലും, തല്ലും': പെരുമ്പാവൂരില്‍ ലഹരിക്കെതിരെ നാട്ടുകാരുടെ കടുത്ത നിലപാട്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയെ എന്‍ഐഎ സംഘം പലവഴിക്കാണ് തിരിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന് എന്‍ഐഎയ്ക്ക് മുമ്പാകെ ഹാജരാകേണ്ടി വരുമെന്ന് ആരും ചിന്തിച്ചതല്ല. അതിന് പിന്നാലെ ബിനീഷ് കോടിയേരിയേയും എന്‍ഐഎ ചോദ്യം ചെയ്യുകയുണ്ടായി. ദിവസങ്ങള്‍ക്കുമുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ കൊച്ചിയില്‍ 12 മണിക്കൂറാണ് ചോദ്യം ചെയ്തത്. ഇതിന്റെ വിവരങ്ങള്‍ ഇ.ഡി.യില്‍നിന്ന് എന്‍.ഐ.എ. ശേഖരിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഏറെ നിർണായകമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡിയുടെ കൊച്ചി ഓഫീസ് ആണ് കേസെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച രേഖ ലഭിക്കുകയുണ്ടായി.

ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി ഈ മാസം 11ന് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നല്‍കിയ കത്താണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. ബിനീഷ് കോടിയേരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ഈ കത്തില്‍ വ്യക്തമാക്കുകയാണ്. ഇദ്ദേഹത്തിന്റേതായി കണ്ടെത്തുന്ന ആസ്തിവകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തെ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.

അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും ചോദ്യങ്ങള്‍ ബിനീഷിനെതിരെ ഉയർന്നിരുന്നു. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുമായി ബന്ധപ്പെട്ട് എന്‍.ഐ.എ.യുടെ ദക്ഷിണമേഖല ഓഫീസ് ഇതുസംബന്ധിച്ച മൊഴികളടക്കം ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. എന്നാൽ ബെംഗളൂരു മയക്കുമരുന്ന് കേസ് നിലവില്‍ എന്‍.ഐ.എ. ഔദ്യോഗികമായി അന്വേഷിക്കുന്നില്ല. ഏതെങ്കിലും രീതിയിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്നതില്‍ പ്രാഥമിക അവലോകനം നടന്നിട്ടുണ്ട്.

ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതിയും കൊച്ചി സ്വദേശിയുമായ അനൂപ് മുഹമ്മദിന് പലതവണ ബിനീഷ് സ്വന്തം അക്കൗണ്ടില്‍നിന്നും ലക്ഷക്കണക്കിനു രൂപ നല്‍കിയതായി തെളിഞ്ഞിരുന്നു. ഈ പണം വിദേശികളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങുന്നതിന് അനൂപ് മുഹമ്മദ് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് എന്‍.ഐ.എ. സംശയിക്കുന്നത്.

അതേസമയം ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഫോഴ്‌സ്‌മെന്റാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളിലെ സാമ്പത്തിക ഇടപാടുകളിലെ വിശദാംശങ്ങള്‍ പരിശോധിക്കുകയുണ്ടായി. ബിനീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. ബിനീഷിന്റെ കമ്പനികളുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും അന്വേഷിക്കും. ബനീഷിന്റെ വരുമാനം സംബന്ധിച്ച കണക്കെടുപ്പും ഇ.ഡി നടത്തുകയുണ്ടായി. ഇതിനുപിന്നാലെയാണ് ഇ.ഡി കേസെടുത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസ് ഹർജി, രാഹുൽ കൗണ്ടർ പത്രിക 27 ന് ഫയൽ ചെയ്യാൻ കോടതി നിർദേശം...  (2 minutes ago)

ജനങ്ങളെ കബളിപ്പിക്കുന്ന നയപ്രഖ്യാപനം, സർക്കാർ സമ്പൂർണ പരാജയം ആണെന്ന് തുറന്നു സമ്മതിച്ചു : രമേശ്‌ ചെന്നിത്തല  (6 minutes ago)

ബലാത്സംഗക്കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി  (16 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...  (20 minutes ago)

നാട്ടുകാര്‍ അത്രത്തോളം പ്രശ്‌നം നേരിടുന്നുണ്ട്; 'കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാല്‍... തല്ലും, തല്ലും, തല്ലും': പെരുമ്പാവൂരില്‍ ലഹരിക്കെതിരെ നാട്ടുകാരുടെ കടുത്ത നിലപാട്  (27 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...  (30 minutes ago)

സ്വർണക്കൊള്ള മൂന്നാംകേസിലേക്ക്;  (35 minutes ago)

മന്ത്രി സജി ചെറിയാന് പിന്തുണയുമായി വി ശിവന്‍കുട്ടി  (37 minutes ago)

5 മണിക്കൂറിനിടെ പവന് കൂടിയത് 3,160 രൂപ  (40 minutes ago)

മരിക്കുന്നതിന് തൊട്ടുമുമ്പ് ദീപക് പിൻവലിച്ചത് 45,000 രൂപ: ഇത്രയും വലിയ തുക പെട്ടെന്ന് പിൻവലിച്ചതിന് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള 'ഹണിട്രാപ്പ്' ആയിരുന്നോ, എന്ന് സംശയമുയർത്തി സുഹൃത്തുക്കൾ: നി  (40 minutes ago)

ചെങ്ങന്നൂരില്‍ രണ്ടുവയസ്സുകാരന്‍ കുളിമുറിയിലെ ബക്കറ്റില്‍ വീണു മരിച്ചു  (43 minutes ago)

ദീപക്കിന്റെ ആത്മഹത്യയില്‍ ചര്‍ച്ചയായി ആസിഫ് അലിയുടെ 'സഹദേവന്‍'എന്ന കഥാപാത്രം  (56 minutes ago)

ദീപക്കിന്റെ ആത്മഹത്യ:  (1 hour ago)

Tamil nadu assembly സഭയിൽ നാടകീയ നീക്കങ്ങൾ  (1 hour ago)

കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി പോലീസ്  (2 hours ago)

Malayali Vartha Recommends