സ്വപ്ന മാറില്ല... ബന്ധപ്പെട്ടവര്‍ക്ക് കമ്മീഷന്‍ കൈമാറിയത് സ്വപ്നയാണെന്ന് സൂചന; സ്വപ്നക്കും കൂട്ടര്‍ക്കും കമ്മീഷന്‍ നല്‍കണമെന്ന് തന്നോട് ആവശ്യപ്പെട്ടത് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണെന്ന് സന്തോഷ് ഈപ്പന്‍

ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്നക്കും കൂട്ടര്‍ക്കും കമ്മീഷന്‍ നല്‍കണമെന്ന് തന്നോട് ആവശ്യപ്പെട്ടത് യു എ ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണെന്നും അത് ആര്‍ക്ക് വേണ്ടിയാണെന്ന് അറിയില്ലെന്നും യൂണിടാക് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ഈപ്പന്‍ സി ബി ഐക്ക് മൊഴി നല്‍കിയതായി സൂചന. സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ക്ക് കമ്മീഷന്‍ കൈമാറിയത് സ്വപ്നയാണെന്ന സൂചന ലഭിച്ചതോടെയാണ് സി ബി ഐയുടെ അന്വേഷണ വല വിപുലപ്പെടുത്തിയത്.
ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പനെയും ഭാര്യ സീമ സന്തോഷിനെയും സിബിഐ സംഘം ചോദ്യം ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. യൂണിടാക് കമ്പനി ഡയറക്ടറാണ് സീമ. രണ്ടര മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
അതിനിടെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റിന്റെ നിര്‍മ്മാണം നിലച്ചു. നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ യൂണിടാക് എംഡി നിര്‍ദേശിച്ചതായി ജോലിക്കാര്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് നിര്‍മ്മാണം നിര്‍ത്തിവച്ചത്. 350 തൊഴിലാളികളാണ് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായുണ്ടായിരുന്നത്. പണി നിര്‍ത്തിവയ്ക്കുന്നതായി കാണിച്ച് യൂണിടാക് ലൈഫ് മിഷന് കത്ത് നല്‍കിയിട്ടുണ്ട്. പദ്ധതി നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ തന്നെയാണ് നിര്‍ദ്ദേശം നല്‍കിയതെന്നാണ് വിവരം. പദ്ധതി നിര്‍ത്തി വയപ്പിച്ച് ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ ജനരോഷം തിരിക്കുകയായിരുന്നു ലക്ഷ്യം.
ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. വടക്കാഞ്ചേരി നഗരസഭയിലെത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കസ്റ്റഡിയിലെടുത്തു. സിബിഐയുടെ കൊച്ചി യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരി നഗരസഭാ ഓഫീസിലെത്തി ഫയലുകള്‍ കസ്റ്റഡിയിലെടുത്തത്. നഗരസഭാ ഓഫീസിലെ സിബിഐയുടെ പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സിബിഐ സംഘം കസ്റ്റഡിയില്‍ എടുത്തുവെന്നാണ് സൂചന. രണ്ട് ദിവസം മുന്‍പ് വിജിലന്‍സ് സംഘവും വടക്കാഞ്ചേരി നഗരസഭയിലെത്തി പരിശോധന നടത്തുകയും പല ഫയലുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
നാലര കോടി കമ്മീഷന്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെ കോഴയായി കരുതാന്‍ ആവില്ലെന്നാണ് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയതായാണ് വിവരം. തന്നെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തിയാണ് കമ്മീഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. തന്റെ ജീവനകാരനായിരുന്ന യദു രവീന്ദ്രനാണ് ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്ന് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളാണ് സ്വപ്നയെയും സംഘത്തെയും താനുമായി ബന്ധിപ്പിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. നാലര കോടിയില്‍ നിന്ന് മൂന്നരകോടി ഈജിപ്ഷ്യന്‍ പൗരനായ അക്കൗണ്ടന്റിന് കൈമാറിയിരുന്നു. സന്ദീപ് നായരുടെ കമ്പനിയായ ഇസോമങ്കിലേക്ക് 70 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ഇതല്ലാതെ ചിലര്‍ക്കും കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട് .
കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നല്‍കിയത് കമ്മീഷനായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് സി ബി ഐ പറയുന്നത്. ഇതിനെ കോഴ എന്നാണ് വിളിക്കേണ്ടത്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ യൂണിടാക്കില്‍ നിന്നും പണം കൈപറ്റിയോ എന്നും സി ബി ഐ പരിശോധിക്കുന്നുണ്ട്. ഇനിയാണ് സ്വപ്നയുടെ മൊഴി നിര്‍ണായകമാകാന്‍ പോകുന്നത്.
ഇന്നും എംഡിയെയും ഭാര്യയെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. സ്വപ്നക്ക് നല്‍കിയ കോടികള്‍ എവിടേക്കാണ് പോയതെന്നാണ് സി ബി ഐ അന്വേഷിക്കുന്നത്. അത് എത്ര രാഷ്ട്രീയക്കാര്‍ പങ്കിട്ട് എടുത്തു എന്നാണ് സി ബി ഐക്ക് അറിയേണ്ടത്. സി ബി ഐ അന്വേഷിക്കുന്ന കാതലായ വശവും ഇതു തന്നെയാണ്. അന്വേഷണം അതിലേക്ക് നീളുമോ എന്നാണ് അറിയേണത്. നാലരകോടി കമ്മീഷന്‍ നല്‍കിയെന്ന് ജോണ്‍ ബ്രിട്ടാസും മന്ത്രി ഐസക്കും സമ്മതിച്ചിരുന്നു.എന്നാല്‍ നാലര കോടി തനിക്ക് കിട്ടിയിട്ടില്ലെന്നാണ് സ്വപ്ന പറയുന്നത്. എങ്കില്‍ അത് എവിടേക്ക് പോയെന്നാണ് അന്വേഷിക്കുന്നത്. അപ്പോഴാണ് സി പി എമ്മിന്റെ തനിനിറം പുറത്തുവരിക.
https://www.facebook.com/Malayalivartha


























