ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചു; ആറിടത്തെ തിരഞ്ഞെടുപ്പുകള്‍ വേണ്ട; കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ തീരുമാനം

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചു . കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം അറിയിച്ചു . മാത്രമല്ല ആറിടത്തെ തിരഞ്ഞെടുപ്പുകള്‍ വേണ്ടെന്നു തീരുമാനിച്ചു . ബിഹാര്‍ തിരഞ്ഞെടുപ്പിനൊപ്പം ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്താമെന്നായിരുന്നു തീരുമാനം. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടും ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേടി അടുത്ത ഏപ്രിലില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയാലും, തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് ആറുമാസം മാത്രമേ അവസരം ലഭിക്കൂ.
മാത്രമല്ല സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ(ഐഎംഎ)നിര്‍ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ഐഎംഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. സംസ്ഥാനത്തെ രോഗ്യവ്യാപനത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും രോഗവ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ വേണമെന്നും ഇതിന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഐഎംഎ പറയുന്നു.
ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് വേണ്ടെന്നു വച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പടെയുള്ള ഘട്ടങ്ങളിലേക്ക് കടക്കുകയും തീരുമാനമാകുകയും ചെയ്തെങ്കിലും പ്രതിപക്ഷവും സര്‍ക്കാരും ഒറ്റക്കെട്ടായി ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടില്‍ത്തന്നെയായിരുന്നു. ആറ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ട മറ്റു സംസ്ഥാനങ്ങളിലെ ഏഴ് സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു .
https://www.facebook.com/Malayalivartha


























