നേതാക്കള്‍ സ്വന്തം നിലയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും പാര്‍ട്ടിക്കുളളിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമാക്കുന്നതും വരും തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാക്കും ; ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോണ്‍ഗ്രസിലെ പരസ്യമായ തർക്കം മുറുകുന്ന സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കുകയുണ്ടായി . കെപിസിസി ഭാരവാഹികളെ ചൊല്ലിയുളള നേതാക്കളുടെ പരസ്യ പ്രതികരണങ്ങളാണ് മുല്ലപ്പള്ളിയെ ഈ അതൃപ്തിയിലേക്ക് നയിച്ചത് . തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ നേതാക്കള്‍ പാര്‍ട്ടിക്കുളളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായി പറയുന്നത് ദോഷം ചെയ്യും. ഇതുസംബന്ധിച്ച് കടുത്ത അതൃപ്തിയാണ് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചത്.
നേതാക്കളുടെ പരസ്യപ്രതികരണങ്ങള്‍ പാര്‍ട്ടിയേയും മാത്രമല്ല മുന്നണിയേയും ബാധിക്കുമെന്നും മുല്ലപ്പള്ളി . കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബഹന്നാന്‍ രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെ കെ മുരളീധരന്‍ പ്രചരണസമിതി ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയും ചെയ്തു. സോണിയാ ഗാന്ധിക്ക് അദ്ദേഹം നേരിട്ട് കത്തയച്ചത് സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെയാണ്. ഇത്തരത്തില്‍ നേതാക്കള്‍ സ്വന്തം നിലയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും പാര്‍ട്ടിക്കുളളിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമാക്കുന്നതും വരും തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് മുല്ലപ്പള്ളി.
https://www.facebook.com/Malayalivartha


























