'അറിഞ്ഞോ അറിയാതെയോ ഇത്തരം സംഗതികളുടെ ഭാഗമായി ബിനീഷ് നിരന്തരം കടന്നുവരുന്നത് ഈ പാർട്ടിയോട് ബിനീഷ് ചെയ്യുന്ന ക്രൂരത തന്നെയാണ് എന്ന് പറയാതെ വയ്യ...' ജോമോൾ ജോസഫ്
സിപിഐഎം എന്ന പാർട്ടിയായി മാറിയ സമയത്ത് സെക്രട്ടറിമാരായി ഇഎംഎസ്സിൽ തുടങ്ങി സി. എച്ച് കണാരൻ, എ.കെ.ജി, വി.എസ് അച്യുതാനന്ദൻ, ഇ.കെ നായനാർ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ എന്നിവരിലൂടെ കൊടിയേരി ബാലകൃഷ്ണനിൽ എത്തി നിൽക്കുകയാണ് സിപിഐഎം എന്ന പാർട്ടിയുടെ സെക്രട്ടറിമാരുടെ നിര. ഇതിൽ നിരന്തരമായി മക്കൾ വിവാദങ്ങളിൽ ഏർപ്പെടുന്നത് പതിവ് കാഴ്ചയായി മാറുന്നതിനെ മുൻനിർത്തി അഭിപ്രായം വ്യതമാകുകയാണ് ജോമോൾ ജോസഫ്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം;
സിപിഎം സെക്രട്ടറിമാരുടെ മക്കൾ
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കാലത്ത് പി. കൃഷ്ണപിള്ള, സി അച്യുത മേനോൻ, എം.എൻ ഗോവിന്ദൻ നായർ എന്നിവരും, പിന്നീട് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും സിപിഐഎം എന്ന പാർട്ടിയായി മാറിയ സമയത്ത് സെക്രട്ടറിമാരായി ഇഎംഎസ്സിൽ തുടങ്ങി സി. എച്ച് കണാരൻ, എ.കെ.ജി, വി.എസ് അച്യുതാനന്ദൻ, ഇ.കെ നായനാർ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ എന്നിവരിലൂടെ കൊടിയേരി ബാലകൃഷ്ണനിൽ എത്തി നിൽക്കുകയാണ് സിപിഐഎം എന്ന പാർട്ടിയുടെ സെക്രട്ടറിമാരുടെ നിര.
ഇത്രയും സഖാക്കൾ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിമാരുടെ ഉത്തരവാദിത്തം വഹിച്ചിട്ടും ഇതിൽ ആരുടെയൊക്കെ മക്കൾ സ്ഥിരമായി വിവാദങ്ങളിലും ആരോപണങ്ങളിലും ഉപജാപങ്ങളിലും ഉൾപ്പെടുകയോ ഭാഗഭാക്കാകുകയോ ചെയ്തിട്ടുണ്ട് എന്നുചോദിച്ചാൽ ഇതുവരെയുള്ള സിപിഎം സെക്രട്ടറിമാരുടെ മക്കൾക്കാർക്കും അത്തരമൊരു ദുര്യോഗം ഉണ്ടായിട്ടുള്ളതായി കാണാൻ കഴിയില്ല.
എന്നാൽ, ഇപ്പോഴത്തെ സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ രണ്ടു മക്കളും സ്ഥിരമായി ഇത്തരം വാർത്തകളിൽ ഇടം നേടുന്നത് തീർത്തും യാദൃശ്ചീകമെന്ന് കരുതാനാകില്ല. സിപിഎമ്മിന് മറ്റ് നിരവധി നേതാക്കളും അവർക്ക് മക്കളും ഉണ്ടായിട്ടും അവർക്കാർക്കും ഇല്ലാത്ത ഗതികേട് ബിനോയിക്കും, ബിനീഷിനും വരുന്നു എന്ന് പറഞ്ഞാൽ അതിന് ചില കാരണങ്ങൾ കൂടെയുണ്ടാകണം.
സിപിഎമ്മിന്റെ മുൻ സെക്രട്ടറിമാരുടെ മക്കളാരൊക്കെ എന്നുപോലും മിക്കവർക്കും അറിയില്ല എന്നതാണ് സത്യം. അതായത് അവരെയൊക്കെ സംബന്ധിച്ച് കുടുംബവും പാർട്ടിയും തമ്മിൽ വേർതിരിച്ച് നിർത്താൻ സാധിച്ചിരുന്നു എന്നതും, കുടുംബാംഗങ്ങളെ പാർട്ടി വിഷയങ്ങളിലേക്ക് അടുപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു എന്നതുമല്ലേ യാഥാർത്ഥ്യം?
ഇവിടെ ബിനീഷായാലും ബിനോയ് ആയാലും അവരുടെ ഇടപടലുകളിൽ ഒരു പാർട്ടി നേതാവിന്റെയോ പാർട്ടി സെക്രട്ടറിയുടെയോ മക്കളുടെ ഇടപെടലുകൾ എന്ന നിലയിലുള്ള തികഞ്ഞ ധാർമ്മീകത അവകാശപ്പെടാനാകുമോ എന്നു ചോദിച്ചാൽ അതിനുത്തരം നിരാശയായിരിക്കും. ഇങ്ങനെ നിരാശ നിറഞ്ഞതോ, ധാർമ്മീകതക്ക് നിരക്കാത്തതോ ആയ ഇടപെടലുകളോ പ്രവത്തികളോ അവരിൽ നിന്നും ഉണ്ടാകുന്നത്, ഈ പ്രസ്ഥാനത്തെ നെഞ്ചേറ്റിയ ലക്ഷക്കണക്കിന് സഖാക്കളോടും മൺമറഞ്ഞുപോയ സഖാക്കളോടും ധീരരായ രക്തസാക്ഷികളോടും ചെയ്യുന്ന അനീതിയായി അത് മാറും.
തിരുവനന്തപുരം കേന്ദ്രീകരിച്ച് നടക്കുന്ന പല ഉപജീപങ്ങളുമായി ബന്ധപ്പെട്ടും ബിനീഷിന്റെ പേര് ഉയർന്നവരുന്നതും, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി ബിനീഷിനെ ചോദ്യം ചെയ്ത സംഭവമായാലും, താൻ ഇടപെടുന്നവർ കറകളഞ്ഞവരായിരിക്കണം എന്നതിലും, താൻ നടത്തുന്ന ഇടപാടുകൾ പുകമറയില്ലാത്തതായിരിക്കണം എന്നതിലും, തന്റെ സൌഹൃദ വലയത്തിൽ അനഭിമതരായവർ ഉണ്ടാകാതെ നോക്കുന്നതിലും ബിനീഷ് പരാജയം തന്നെയാണ് എന്നതൊരു യാഥാർത്ഥ്യമാണ്.
അറിഞ്ഞോ അറിയാതെയോ ഇത്തരം സംഗതികളുടെ ഭാഗമായി ബിനീഷ് നിരന്തരം കടന്നുവരുന്നത് ഈ പാർട്ടിയോട് ബിനീഷ് ചെയ്യുന്ന ക്രൂരത തന്നെയാണ് എന്ന് പറയാതെ വയ്യ. ബിനീഷിന്റെ ഇടപെടലുകൾക്ക് പാർട്ടി മറുപടി പറയേണ്ടതില്ല എന്ന് സാങ്കേതികമായി പറഞ്ഞൊഴിയാനാകും എങ്കിലും, ധാർമ്മീകമായ ഉത്തരവാദിത്വവും ബാധ്യതയും പാർട്ടിക്കുമുണ്ട് എന്നത് വിസ്മരിച്ചാൽ കമ്യൂണിസം മുന്നോട്ട് വെക്കുന്ന ധാർമ്മീകതക്ക് തന്നെ പ്രസക്തിയില്ലാതാകും...
https://www.facebook.com/Malayalivartha


























