ശാരീരികമായി പീഡിപ്പിച്ചുവെന്നും കീഴ്ജീവനക്കാരുടെ മുന്നില്‍ വച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നുമാണ് പരാതിക്കാരി; കൊച്ചി ഓഫീസ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ശാര്‍ദേഷ് ചന്ദ്രയ്ക്ക് എതിരെ കേസ് എടുത്തു

മിലിട്ടറി ഓഫീസില്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപം .ശക്തമായ നടപടിയെടുത്ത് അധികൃതർ. ദക്ഷിണ നാവിക കമാന്‍ഡിന് കീഴിലുള്ള മിലിട്ടറി ഓഫീസിലെ ലൈംഗിക പീഡനത്തില്‍ കേസെടുത്ത് കൊച്ചി ഹാര്‍ബര്‍ പൊലീസും രംഗത്ത് . കൊച്ചി ഓഫീസ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ശാര്‍ദേഷ് ചന്ദ്രയ്ക്ക് എതിരെയാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത് . ശാരീരികമായി പീഡിപ്പിച്ചുവെന്നും കീഴ്ജീവനക്കാരുടെ മുന്നില്‍ വച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നുമാണ് പരാതിക്കാരി പറഞ്ഞത് . ശാര്‍ദേഷ് ചന്ദ്ര മുന്‍കൂര്‍ ജാമ്യത്തിന് കോടതിയില്‍ അപേക്ഷിച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട് . മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസിലെ അഞ്ച് വനിതാ ഉദ്യോഗസ്ഥര്‍ വിഷയത്തിലെ പരാതി പരിശോധിച്ച് വരികയാണ് . ജൂണ്‍ 29 മുതല്‍ ജൂലൈ 24 വരെ മിലിട്ടറി എഞ്ചിനീയറിംഗ് ഓഫീസിലും കട്ടാരി ബാഗിലും വച്ച് ശാര്‍ദേഷ് ചന്ദ്ര ശാരീരികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട് . ഔദ്യോഗികമായി നല്‍കിയ പരാതിയില്‍ നടപടി ഇല്ലാതിരുന്നപ്പോള്‍ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു . മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണര്‍ വിജയകുമാര്‍ ആണ് കേസിന്റെ അന്വേഷണ ചുമതല കൊടുത്തിരിക്കുന്നത് .
https://www.facebook.com/Malayalivartha


























