Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിശ്വാസം രക്ഷിച്ചില്ല... സ്വര്‍ണ്ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സപ്ന മുഹമ്മദ് എന്ന പേര് സ്വീകരിച്ച് മതം മാറിയതായുള്ള വാര്‍ത്തകള്‍ക്ക് പിന്നിലെ രഹസ്യം കണ്ടെത്തി എന്‍.ഐ.എ

02 OCTOBER 2020 09:46 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്തെ സാമാന്യം ഭേദപ്പെട്ട ഒരു ഹിന്ദു കുടുംബത്തിലെ അംഗമായ സ്വപ്ന സുരേഷ് ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്‍ ഐ എ ഏറെ നാളായി അന്വേഷിക്കുകയായിരുന്നു. ചില ജിഹാദി ഗ്രൂപ്പുകളുമായുള്ള സ്വപ്നയുടെ ബന്ധത്തിന്റെ തീവ്രത മനസിലാക്കിയതോടെയാണ് മതം മാറ്റത്തിന്റെ കാരണം എന്‍ ഐ എ കണ്ടെത്തിയത്. സ്വപ്നയെ മതം മാറ്റിയ സംഘം തന്നെ സന്ദീപിനെയും മതം മാറ്റാന്‍ ശ്രമിച്ചതായി സന്ദീപ് എന്‍ ഐ എക്ക് മൊഴി നല്‍കിയിട്ടുണ്ട്.

സ്വപ്നക്കും സന്ദീപിനും സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗം എത്തുന്നത് ഹൈദരാബാദ്, ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളിലേക്കാണെന്ന് എന്‍ . ഐ. എക്ക് സന്ദീപ് നായര്‍ മൊഴി നല്‍കിയിട്ടുണ്ട് .

വിവാദ ചോദ്യ കടലാസിന്റെ പേരില്‍ മൂവാറ്റുപുഴയില്‍ പ്രെഫ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഇരുപത്തിനാലാം പ്രതി മുഹമ്മദലി ഇബ്രാഹിം പണം കൈമാറ്റം ചെയ്യുന്നതിന്റെ ഇടനിലക്കാരനാണെന്നും എന്‍ ഐ എക്ക് വിവരം ലഭിച്ചിട്ടുണ്ട്. മത പരിവര്‍ത്തന സംഘങ്ങളുമായി ഇവര്‍ക്ക് നല്ല ബന്ധമുണ്ട്.

എന്നാല്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് സ്വര്‍ണക്കടത്ത് പണം മറിഞ്ഞെന്ന സംശയത്തിലാണ് എന്‍. ഐ. എ. സ്വര്‍ണ്ണക്കടത്ത് പണം തീവ്രവാദ സംഘടനകളിലേക്ക് ചെല്ലുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ . ഐ. എ. കേരളത്തില്‍ എത്തിയത്. സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കാന്‍ എന്തിനാണ് എന്‍ ഐ എ എന്ന ചോദ്യം ഉന്നയിച്ചവര്‍ക്കുള്ള മറുപടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തിന് ലഭിക്കും. മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ എത്തിയതെന്ന് എന്‍ ഐ എ കോടതിയെ അറിയിച്ചത് ആടിനെ പട്ടിയാക്കാന്‍ വേണ്ടി മാത്രമാണ്.

തങ്ങള്‍ കണ്ടെത്തിയ കാര്യങ്ങള്‍ കേന്ദ്ര രാജ്യരക്ഷാ മന്ത്രിയെ എന്‍ ഐ എ അറിയിച്ചിട്ടുണ്ട്. ഒരു അയല്‍ രാജ്യത്തിന്റെ നയതന്ത്ര ബാഗിലൂടെ കോടി കണക്കിന് രൂപയുടെ സ്വര്‍ണം കടത്താന്‍ ധൈര്യം കാണിച്ചവരെ ഓര്‍ത്ത് സി ബി ഐ കണ്ണുതള്ളുകയാണ്. പല തരത്തിലുള്ള തട്ടിപ്പുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു തട്ടിപ്പ് ആദ്യമായാണ് എന്‍ ഐ എ കണ്ടത്.

സന്ദീപ് രഹസ്യമൊഴി നല്‍കണമെന്ന് കോടതിയെ അറിയിച്ചപ്പോള്‍ അതിനെ എന്‍ ഐ എ എതിര്‍ക്കാതിരുന്നത് പരമാവധി രഹസ്യങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ്. തനിക്ക് ജീഹാദി സംഘടനകളുമായി ബന്ധമുണ്ടെന്ന കാര്യം സന്ദീപ് സമ്മതിച്ചിട്ടുണ്ട്. സ്വപ്നക്ക് രാജ്യാന്തര ജിഹാദി സംഘടനകളുമായി ബന്ധമുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് എന്‍ ഐ എ മുന്നോട്ടുപോകുന്നത്. കോണ്‍സുലേറ്റിനെ മറയാക്കിയാണ് ജിഹാദികള്‍ക്കുള്ള പണം വന്നിരുന്നത്. ഇതിന് കോണ്‍സുലേറ്റിന്റെ പിന്തുണ ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ട്. 21 തവണയാണ് സ്വര്‍ണം കടത്തിയത്. കോണ്‍സുലേറ്റിന് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ഹൈദരാബാദിലെയും ബംഗളുരുവിലെയും കടത്ത് സംഘങ്ങള്‍ക്ക് ഇതില്‍ സജീവമായ ബന്ധമുണ്ട്. കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദ്, ചെന്നൈ, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയ എന്‍ ഐ എക്ക് ഇവിടെത്തെ സംഘവും സ്വപ്നയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം മനസിലായിട്ടുണ്ട്. ഐ. എസ്. പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സ്വര്‍ണ്ണകടത്തിന്റെ പണം കിട്ടിയിട്ടുണ്ടെന്നും എന്‍ ഐ എ കണ്ടെത്തി. കെ.റ്റി. രമീസ്, ജലീല്‍, സന്ദീപ് നായര്‍ എന്നിവരുടെ ഫോണില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്.

അല്‍ ഉമ എന്ന സംഘടനയുമായി ബന്ധമുള്ളവര്‍ സ്വര്‍ണ്ണ കടത്തില്‍ പിടിയിലായിട്ടുണ്ട്. 20 വര്‍ഷമായി ഇതില്‍ ഒരാള്‍ സ്വര്‍ണ്ണം കടത്തുന്നു. ചില തീവ്രവാദ സംഘടനകള്‍ നിരോധിച്ചപ്പോള്‍ അതിന്റെ പ്രവര്‍ത്തകര്‍ മറ്റ് ചില സംഘടനകളില്‍ ചേക്കേറി. ഇതില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. അവര്‍ക്കും കടത്തില്‍ ബന്ധമുണ്ട്.

അതേസമയം സ്വപ്ന ഇപ്പോള്‍ പതിവ്രത ചമയുകയാണ്. തനിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമേയില്ല എന്നതാണ് അവരുടെ നിലപാട്. അത്തരം മുഖം മൂടികള്‍ അഴിഞ്ഞു വീഴാന്‍ പോകുന്നതേയുള്ളു. ഗള്‍ഫില്‍ നിന്നാണ് സ്വപ്ന മതം മാറിയത്. അവിടെ ഒരാളെ വിവാഹം കഴിച്ചെന്നും പറയപ്പെടുന്നു. മതം മാറ്റത്തിന്റെ ഭാഗമായാണ് സ്വപ്നയുടെ വേഷത്തിലും മാറ്റമുണ്ടായത്. സപ്ന മുഹമ്മദ് എന്ന പേരില്‍ സ്വപ്നക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ തേടി കൊണ്ടിരിക്കുകയാണ് എന്‍ ഐ എ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (1 hour ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (1 hour ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (1 hour ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (1 hour ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (2 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (2 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (2 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (2 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (2 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (2 hours ago)

എന്റെ ഭാര്യയെ കാണാൻ അവർ സമ്മതിച്ചില്ല; ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി; തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends