കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും... കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിക്കുന്നതിനു മുന്നോടിയായുളള പ്രാരംഭ വാദവും ഇന്ന് തുടങ്ങും

കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 180 ദിവസമായി കസ്റ്റഡിയില്‍ തുടരുകയാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമാണ് സൂരജിന്റെ ആവശ്യം.
ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ സൂരജ് മാത്രമാണ് പ്രതി. കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിക്കുന്നതിനു മുന്നോടിയായുളള പ്രാരംഭ വാദവും ഇന്ന് തുടങ്ങും. കേസില്‍ സൂരജിനെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സൂരജ് മാത്രമാണ് കേസിലെ പ്രതി.
പണം തട്ടാനായാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഉത്രയെ രണ്ട് തവണ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചതായി അന്വേഷണ സംഘം പറയുന്നു. രണ്ട് തവണയും തെളിവ് നശിപ്പിക്കാന്‍ ഇടപെടലുണ്ടായി. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്.
കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സൂരജിന് മേല്‍ ചുമത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























