വിദ്യാഭ്യാസവും ഉദ്യോഗവും മാത്രമല്ല ,നിറവും ഉയരവും വണ്ണവുമൊക്കെ ഉള്ള സുന്ദരിയായ വധുവിനെ തേടി പരസ്യം! പക്ഷെ വരന്റെ യോഗ്യത കണ്ട് അമ്പരന്ന് സോഷ്യൽമീഡിയ....

ഒരു വിവാഹപ്പരസ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിറയുന്നത്. 'വെളുത്തു സുന്ദരിയായ' വധുവിനെ തേടുന്ന യുവാവിന്റെ യോഗ്യത കണ്ടാണ് പലരും അന്ധാളിച്ചിരിക്കുന്നത്. ശാരദ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വിവാഹപ്പരസ്യത്തിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
വെളുത്തു സുന്ദരിയായ വിദ്യാസമ്പന്നയായ പെണ്‍കുട്ടിയെ തേടുന്നുവെന്നു തുടങ്ങുന്ന പരസ്യത്തില്‍ യുവാവിന്റെ യോഗ്യത വിവരിച്ച ഭാഗത്താണ് പിശകു സംഭവിച്ചത്. (Industrialist affluent) വ്യവസായിയും സമ്പന്നനുമായ ഡല്‍ഹി യുവാവ് എന്നതാണ് ഉദ്ദേശിച്ചതെങ്കിലും അഫ്‌ളൂവന്റിനു പകരം എഫ്‌ളൂവന്റ് എന്നായി അച്ചടിച്ചത്.
അതായത് സമ്പന്നന്‍ എന്നതിന്റെ സ്ഥാനത്ത് വ്യവസായശാലകളില്‍ നിന്നു പുറംതള്ളുന്ന മലിനവസ്തുക്കള്‍( effluent) എന്നായി മാറി. വിവാഹപ്പരസ്യത്തിനു മേല്‍ ട്രോളുകള്‍ കൊണ്ടു പൊതിയുകയാണ് ട്വിറ്റര്‍ ലോകം. അറിയാതെയാണെങ്കിലും ഉള്ളിലെ വിഷമാണ് പരസ്യത്തില്‍ പതിഞ്ഞതെന്നു പറഞ്ഞാണ് പലരും പരസ്യം പങ്കുവെക്കുന്നത്.
വിവാഹപ്പരസ്യങ്ങളിലാണ് ഇപ്പോള്‍ സിനിമയിലേതിനേക്കാള്‍ തമാശയെന്നും വധുവിന് ഇത്രത്തോളം യോഗ്യതകള്‍ തേടുന്ന യുവാവിന് സ്വന്തം യോഗ്യതയിലേക്ക് ഒന്നുകൂടി കണ്ണോടിക്കാമായിരുന്നു എന്നുമൊക്കെ പോകുന്നു കമന്റുകള്‍.
https://www.facebook.com/Malayalivartha























