Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്... ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..


റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഇനി നിര്‍ണായക ദിവസങ്ങള്‍.. ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്‌സ്‌കോയെ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം..റഷ്യന്‍ ടാങ്കുകളും, ഡ്രോണുകളും മേഖലയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്..


കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ‌.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..


തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ..വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല... തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്..

ഭാവനയ്ക്കും മഞ്ജു വാര്യർക്കും രൺജി പണിക്കർക്കുമെതിരെ കോടതിയലക്ഷ്യ ഹർജി! യൂട്യൂബറെ മുറിയിൽ അതിക്രമിച്ചു കടന്നാക്രമിച്ച കേസിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതോടെ എന്ത് വില കൊടുത്തും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച സംഭവത്തിൽ കോടതി കടുപ്പിച്ചു! ഇപ്പോൾ ഊര കുടിക്കിലേക്ക്....

21 OCTOBER 2020 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി.... കര്‍ണാടകയില്‍ നിന്നുള്ള മൂന്ന് ഫാര്‍മസി വിദ്യാര്‍ഥികള്‍ പയ്യാമ്പലത്ത് കടലില്‍ മുങ്ങിമരിച്ചു...

കുതിരാനിൽ ഇറങ്ങിയ കാട്ടുകൊമ്പനെ ജനവാസ മേഖലയിൽ നിന്ന് നീക്കാൻ പ്രത്യേക ദൗത്യവുമായി വനം വകുപ്പ് രം​ഗത്ത്

ആംബുലൻസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് രോ​ഗിക്ക് ദാരുണാന്ത്യം

ഞങ്ങൾ വിളിച്ചിട്ടാടാ രാഹുൽ വന്നേ...!ആർക്കാ ഇത്ര ചൊറിച്ചിൽ..! മാങ്കൂട്ടത്തിന് വേണ്ടി അമ്മാർ മാന്തി പൊളിച്ചു,നിലതെറ്റി സതീശൻ

പുസ്തക വായനയിലൂടെയുള്ള വിവേകം കരുത്തായി... വിശക്കുന്നവരില്ലാത്ത,അഗതികളില്ലാത്ത നാടായി കേരളം മാറിയതിന് സഹായകമായ ഒട്ടേറെ ഘടകങ്ങളിൽ പ്രധാനം കേരളത്തിലെ വായനാ സംസ്കാരമെന്ന് മുഖ്യമന്ത്രി

യൂട്യൂബർ വിജയ്.പി.നായരെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കൈയ്യേറ്റം ചെയ്ത് ലാപ്ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിൽ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന , കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയ സാഹചര്യത്തിൽ എന്ത് വില കൊടുത്തും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച സംഭവത്തിൽ ചലച്ചിത്ര താരങ്ങളായ ഭാവന , മഞ്ജു വാര്യർ , രഞ്ജി പണിക്കർ എന്നിവർക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചു.

തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി ശേഷാദ്രിനാഥൻ ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുൻകൂർ ജാമ്യ ഹർജി ഒക്ടോബർ 9 ന് തള്ളിയിരുന്നു. നിയമം കൈയ്യിലെടുത്ത പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകുമെന്നും മറ്റുള്ളവർക്കുമത് പ്രചോദനമാകുമെന്നും പ്രോസിക്യൂട്ടർ എൻ.സി. പ്രിയൻ്റെയും ഹർജിയിൽ പ്രോസിക്യൂഷൻ ഭാഗത്തേക്ക് കക്ഷി ചേർന്ന മെൻസ് അസോസിയേഷന് വേണ്ടി അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജിൻ്റെയും വാദം അംഗീകരിച്ചാണ് മൂന്നു പ്രതികളുടെയും മുൻകൂർ ജാമ്യ ഹർജികൾ തള്ളിയത്.

നിയമം കൈയ്യിലെടുക്കുന്നത് അനുവദിക്കാനാവില്ല. അക്രമാസക്തരായി 12 മിനിറ്റ് നേരം അക്രമം അഴിച്ചുവിട്ട് അത് ലൈവായി സമൂഹമാധ്യമത്തിലൂടെ പ്രക്ഷേപണം ചെയ്ത പ്രതികൾ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും അസോസിയേഷൻ വാദിച്ചിരുന്നു. ജാമ്യാപേക്ഷയുമായി എത്തേണ്ടവർ ശുദ്ധമായ കരങ്ങളോടെയാണ് എത്തേണ്ടത്.

നിയമത്തെയും നീതിന്യായ നിർവഹണ സിസ്റ്റത്തെയും ബഹുമാനിക്കാൻ താൽപര്യമില്ലാത്തവർക്ക് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള വിവേചനപരിഹാരത്തിന് അർഹതയില്ല. കണ്ണിന് കണ്ണ് , പല്ലിന് പല്ല് എന്ന നയം ആരംഭിച്ച് എല്ലാവരും നിയമം കയ്യിലെടുത്താൽ സമൂഹത്തിൽ അരാജകത്വമുണ്ടാകും. കുറ്റവും ശിക്ഷയും ജനങ്ങൾ സ്വയം നടപ്പാക്കിയാൽ ജനങ്ങളുടെ സമാധാന ജീവിതം അസാദ്ധ്യമാകും. ഇത്തരം കേസുകളിൽ പ്രതികളെ സ്വതന്ത്രരാക്കി വിട്ടയച്ചാൽ സാധാരണക്കാർക്ക് നിയമത്തിലും കോടതിയിലുമുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന മെൻസ് റൈറ്റ് അസോസിയേഷൻ്റെ വാദത്തെ സർക്കാരും പിൻ താങ്ങിയിരുന്നു.

ജില്ലാക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവിൽ പോയ പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. ഹർജിയിൽ സർക്കാർ നിലപാട് 23 ന് അറിയിക്കാനും വാദം ബോധിപ്പിക്കാനുമായി ഹൈക്കോടതി 23 ന് ഹർജി പരിഗണിക്കാനിരിക്കെയാണ് താരങ്ങൾ അഭ്യന്തര മന്ത്രി പിണറായി വിജയന് കത്തയച്ചത്. കത്തിലെ ഉള്ളടക്കം ഇപ്രകാരമാണ്. ഭാഗ്യലക്ഷ്മിയടക്കമുള്ളവരുടെ മുൻകൂർ ജാമ്യ ഹർജി സെഷൻസ് കോടതി തള്ളിയ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ജാമ്യഹർജികൾ വീണ്ടും തള്ളപ്പെട്ട് ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യപ്പെടാനിടയുള്ള സാഹചര്യം എന്തു വില കൊടുത്തും ഒഴിവാക്കണം. ജാമ്യമില്ലാ വകുപ്പുകൾ പുന:പരിശോധിക്കണമെന്നത് ഞങ്ങളുടെ അടിയന്തിര ആവശ്യമായി കാണണം. എഫ് ഐ ആർ സമർപ്പിക്കപ്പെട്ട് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ സർക്കാർ അഭിഭാഷകനെ സ്വാധീനിച്ച് ജാമ്യ ഹർജിയെ എതിർക്കാതിരിക്കാനും അതുവഴി പ്രതികളെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടുത്താനുമാണ് ഇത്തരത്തിൽ കത്തയച്ചതെന്നാരോപിച്ച് മെൻസ് റൈറ്റ് അസോസിയേഷനാണ് മൂവർക്കുമെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.

കസ്റ്റഡിയിൽ വെച്ച് പ്രതികളെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ട്. കൃത്യത്തിനുപയോഗിച്ച വാഹനം തൊണ്ടിയായി ഹാജരാക്കേണ്ടതുണ്ട്. പ്രതികൾ കൃത്യം ചെയ്തതിൻ്റെ സ്വയമായി ഉണ്ടാക്കിയ ഷൂട്ട് ചെയ്ത വീഡിയോ തെളിവ് , പ്രതികൾ കുത്യസ്ഥലത്തേക്ക് വന്നതിൻ്റെ സിസിറ്റി വി ഫൂട്ടേജ് എന്നിവ പിടിച്ചെടുത്ത് തൊണ്ടിയായി ഹാജരാക്കണമെന്ന അസോസിയേഷൻ്റെ വാദത്തിനെയും സർക്കാർ ജില്ലാ കോടതിയിൽ എതിർത്തിരുന്നില്ല.

ഈ ഘട്ടത്തിൽ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മുൻകൂർ ജാമ്യം അനുവദിച്ചാൽ പൊതുതാൽപര്യത്തിനും പൊതു നീതിക്കും പൊതുസമാധാനത്തിനും വിരുദ്ധമാകുമെന്നും അസോസിയേഷൻ വാദിച്ചിരുന്നു.

2020 സെപ്റ്റംബർ 26 നാണ് ഫെമിനിസ്റ്റുകൾ സംഘം ചേർന്ന് വിജയ്. പി.നായരെ ആക്രമിച്ചത്. യൂട്യൂബ് ചാനലിൽ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ പോസ്റ്റ് ചെയ്തെന്നാരോപിച്ച് യൂട്യൂബറെ ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ ഫെമിനിസ്റ്റുകൾ കൈയ്യേറ്റം ചെയ്ത കേസിൽ അറസ്റ്റ് ഭയന്ന് ഭാഗ്യലക്ഷ്മിയടക്കം മൂന്നു ഫെമിനിസ്റ്റുകൾ വെവ്വേറെ മുൻകൂർ ജാമ്യ ഹർജികൾ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ സെപ്റ്റംബർ 28 ന് സമർപ്പിക്കുകയായിരുന്നു.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള ഇരുഭാഗത്തെയും മുൻകൂർ ജാമ്യ ഹർജികളിൽ സർക്കാർ നിലപാട് ഒക്ടോബർ 7 ന് അറിയിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. സെപ്റ്റംബർ 26 നാണ് സംസ്ഥാനമൊട്ടുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായ കേരളക്കരയെ ഞെട്ടിച്ച അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. യൂ ട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഫെമിനിസ്റ്റുകളായ ബിഗ് ബോസ് മത്സരാർത്ഥി ദിയസന , സിനിമ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ സംഘം ചേർന്ന് യൂട്യൂബർ നേമം തെന്നൂർ സ്വദേശി വിജയ്.പി.നായരെ മർദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും മുണ്ടുരിഞ്ഞ് ചെറിയണം ദേഹത്ത് ഇടുകയും ചെയ്യുകയായിരുന്നു.

സംഭവം മുഴുവൻ ഫെമിനിസ്റ്റുകൾ വീഡിയോയിൽ പകർത്തുകയും ഇതിൻ്റെ ഫെയ്സ് ബുക്ക് ലൈവ് ദിയസന തൻ്റെ അക്കൗണ്ടിലൂടെ പങ്ക് വക്കുകയും ചെയ്തു. യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്തു. വിജയ് താമസിക്കുന്ന തമ്പാനൂർ ഗാന്ധാരി അമ്മൻകോവിൽ റോഡിലുള്ള ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കയറിയാണ് ആക്ടിവിസ്റ്റുകൾ അരങ്ങ് തകർത്തത്. തുടർന്ന് വിജയിൻ്റെ ലാപ്ടോപ്പ് , മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചുപറിച്ചു കൊണ്ടു പോവുകയായിരുന്നു.

തുടർന്ന് തമ്പാനൂർ പോലീസിൽ വിജയ് തങ്ങളെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി കൈയ്യേറ്റവും ബലപ്രയോഗവും ചെയ്തെന്ന് കാട്ടി പരാതി നൽകി. പരാതിയിൽ തമ്പാനൂർ പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 354 ചുമത്തി തമ്പാനൂർ ക്രൈം 1764/2020 നമ്പരായി കേസ് എടുക്കുകയായിരുന്നു. അന്ന് തന്നെ വിജയ്.പി. നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിയടക്കം 3 ആക്ടിവിസ്റ്റുകളുടെ പേരിൽ തമ്പാനൂർ പോലീസ് ക്രൈം 1765/2020 നമ്പരായി ജാമ്യമില്ലാ വകുപ്പുപുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 452 ( ദേഹോപദ്രവം ഏൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരുക്കം കൂട്ടിയുള്ള ഭവനഭേദനം) , 294 (ബി) (അശ്ലീല പദപ്രയോഗം നടത്തൽ) , 323 (ദേഹോപദ്രവം ഏൽപ്പിക്കൽ) , 506 ( ഭീഷണിപ്പെടുത്തൽ) , 392 ( പിടിച്ചുപറിക്കൽ) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾ 3 ഫെമിനിസ്റ്റുകൾക്കുമെതിരെ ചുമത്തിയാണ് കേസെടുത്തത്.
തങ്ങൾ നിരപരാധികളാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലായെന്ന് ആക്ടിവിസ്റ്റുകൾ വെവ്വേറെ സമർപ്പിച്ച തങ്ങളുടെ ജാമ്യ ഹർജിയിൽ പറയുന്നു. ജാമ്യമില്ലാ കേസിൽ തങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. തങ്ങളെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ തങ്ങളെ ജാമ്യത്തിൽ വിട്ടയക്കാൻ തമ്പാനൂർ പോലീസിന് നിർദേശം കൊടുത്ത് ഉത്തരവുണ്ടാകണമെന്നാണ് ഫെമിനിസ്റ്റുകളുടെ ജാമ്യഹർജിയിലെ ആവശ്യം. തങ്ങൾ സംഘടിച്ചല്ല കൃത്യ സ്ഥലത്ത് ചെന്നതെന്ന് കാട്ടാനായാണ് വെവ്വേറെ ജാമ്യഹർജികൾ സമർപ്പിച്ചത്. കൃത്യത്തിൽ കൂടുതൽ പങ്കാളിത്തമുള്ള പ്രതിയുടെ ജാമ്യ ഹർജി തള്ളുന്ന പക്ഷം ആ പ്രതിക്ക് മാത്രമായി മേൽക്കോടതിയെ സമീപിക്കാമെന്ന കരുതലോടെയാണ് അപ്രകാരം ചെയ്യുന്നത്.

അതേ സമയം ഭാഗ്യലക്ഷ്മിയുടെ പേര് വിജയിൻ്റെ യൂടൂബിൽ ഒരിടത്തും പറയുന്നില്ല. പി.ജി.വിശ്വംഭരൻ എന്ന സിനിമാ സംവിധായകനോടൊപ്പം ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഒരാൾ കണ്ടതായാണ് വീഡിയോയിൽ പറയുന്നത്. ഇക്കാര്യം ഭാര്യ ലക്ഷ്മിയോട് നേരിട്ട് വിജയ് പറയുന്നതായും ഫെമിനിസ്റ്റുകൾ തന്നെ പുറത്തുവിട്ട വിജയിനെ ആക്രമിക്കുന്ന വീഡിയോയിലുണ്ട്. ഒരാളെ വ്യക്തിപരമായി പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചാൽ മാത്രമേ അപകീർത്തി കേസ് നിലനിൽക്കൂവെന്ന് സുപ്രീം കോടതി വിധിന്യായവുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ നിന്നുള്ള മൂന്ന് ഫാര്‍മസി വിദ്യാര്‍ഥികള്‍  (6 minutes ago)

മസാറെ ഷരീഫ് നഗരത്തിലുണ്ടായ ഭൂകമ്പത്തില്‍ നൂറ്റന്‍പതോളം പേര്‍ക്ക്  (16 minutes ago)

കാട്ടുകൊമ്പനെ ജനവാസ മേഖലയിൽ നിന്ന് നീക്കാൻ പ്രത്യേക ദൗത്യവുമായി ...  (34 minutes ago)

ടയർ പഞ്ചറായതിനെ തുടർന്ന് രോ​ഗിക്ക് ദാരുണാന്ത്യം  (50 minutes ago)

ഞങ്ങൾ വിളിച്ചിട്ടാടാ രാഹുൽ വന്നേ...!ആർക്കാ ഇത്ര ചൊറിച്ചിൽ..! മാങ്കൂട്ടത്തിന് വേണ്ടി അമ്മാർ മാന്തി പൊളിച്ചു,നിലതെറ്റി സതീശൻ  (52 minutes ago)

ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നില്ല...!വീട്ടിൽ എത്തിയപ്പോൾ മരിച്ച് കിടന്ന് ഭർത്താവ്..!നിലവിളിച്ച് പ്രവാസികൾ  (53 minutes ago)

വിശക്കുന്നവരില്ലാത്ത,അഗതികളില്ലാത്ത നാടായി കേരളം  (1 hour ago)

വേലിയിലിരുന്ന മമ്മൂട്ടിയെടുത്ത് മുഖ്യൻ 'ദോ ലവിടെ' വച്ചു പിണറായിയെ വേദിയിലിട്ട് കുത്തി കുടഞ്ഞു..! തേഞ്ഞ് നാറി  (1 hour ago)

ഉണ്ട വിഴുങ്ങി RPF ,ഒരുത്തനും വന്നില്ല ചോദിക്കാൻ,ട്രെയിനിൽ എന്ത് ചെറ്റത്തരവും നടക്കും ഇവറ്റകൾക്ക് ഭ്രാന്ത് സമനിലതെറ്റി പ്രതി  (1 hour ago)

രാജ്യത്തെ ഓരോ പെൺകുട്ടിക്കും ഈ ലോകകപ്പ് വിജയം നൽകുന്ന ഊർജ്ജം ചെറുതല്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കാസർകോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്  (1 hour ago)

നാടും നാട്ടുകാരും ഒറ്റക്കെട്ടായി പ്രാർഥനയോടെ കാത്തിരുന്നിട്ടും .... യാത്രയായി...  (2 hours ago)

ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള അവാർഡ് നിർണയ സമിതിയാണ് പുരസ്കാരങ്ങൾ ...  (2 hours ago)

4.41 ടൺ ഭാരമുള്ള ജി.സാറ്റ് 7ആർ ഉപഗ്രഹ വിക്ഷേപണം വിജയകരം  (2 hours ago)

ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദര്‍ശനമാണിത്  (3 hours ago)

Malayali Vartha Recommends