Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം... ആലപ്പുഴ സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു


പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന് പരാതി... തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് പ്രഖ്യാപിച്ചു, ശനിയാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് വോട്ടെടുപ്പ്


'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..


ഭർത്താവിന്റെ സംശയം കാരണം കൊല്ലപ്പെട്ടത് മൂന്നു യുവതികൾ.. മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...

കെ.എം ഷാജി വീടു പൊളിക്കാന്‍ കോര്‍പ്പറേഷന്‍; നോട്ടീസ് നല്‍കി, നികുതികുരുക്ക് വരാന്‍ സാധ്യത; വിജിലന്‍സ്, ഇ.ഡി പിന്നാലെ കോര്‍പ്പറേഷന്‍; എം.എല്‍.എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണം; നവംബര്‍ 10 ന് കെ.എം ഷാജി ഇ.ഡിക്ക് മുന്നില്‍ ഹാജരാകും

23 OCTOBER 2020 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... ബൈക്കിൽ ഇടിച്ച കാർ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം...

സങ്കടക്കാഴ്ചയായി.... പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരന് ദാരുണാന്ത്യം

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്‌

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം... ആലപ്പുഴ സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു

ഇടുക്കിയില്‍ 11 പേർക്ക് ഇടിമിന്നലേറ്റു... മംഗളാദേവി ക്ഷേത്രത്തിലെ ചിത്ര പൗർണമി ഉത്സവത്തിനെത്തിയ ഒരു പൊലീസുകാരനുൾപ്പെടെ 11 പേര്‍ക്കാണ് ഇടിമിന്നലേറ്റത്

അഴിമതിയാരോപണത്തിന് പിന്നാലെ കെ.എം ഷാജി എം.എല്‍.എയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെ നികുതികുരുക്കും വരാന്‍ സാധ്യത. അനുവദിച്ച അളവിലും അധികമായി വീട് നിര്‍മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ ഉണ്ടായേക്കും. എംഎല്‍എയുടെ വീട് പൊളിച്ച് മാറ്റാന്‍ കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നോട്ടീസ്. പ്ലാനിലെ അനുമതിയേക്കാള്‍ വീസ്തീര്‍ണം കൂട്ടി വീട് നിര്‍മിച്ചുവെന്നാണ് കണ്ടെത്തല്‍. കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന കെ.എം. ഷാജി എം.എല്‍.യുടെ വീട് കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ ഇ.ഡിയുടെ നിര്‍ദേശ പ്രകാരം അളന്നത്.

3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്. 2016ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ വീടിന് എത്ര വിലമതിക്കും എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാലൂര്‍കുന്നിനു സമീപത്തെ വീട് വ്യാഴാഴ്ച അളന്നത്. 27ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്തീര്‍ണം, പൂര്‍ത്തിയാക്കിയ പ്ലാന്‍ എന്നിവ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇ.ഡി. ആവശ്യപ്പെട്ടത്.

അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയത്. കോഴ വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളില്‍നിന്ന് മൊഴി രേഖപ്പെടുത്തി. മാനേജ്‌മെന്റ് പ്രതിനിധികളെ കോഴിക്കോട്ടെ ഇ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിനെയും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെയും ഇ.ഡി. ഓഫീസില്‍ ചോദ്യംചെയ്തിരുന്നു. കെ.പി.എ. മജീദിന്റെ ചോദ്യംചെയ്യല്‍ അഞ്ചര മണിക്കൂര്‍ നീണ്ടു. കേസില്‍ നവംബര്‍ പത്തിന് ഹാജരാകാന്‍ കെ.എം. ഷാജിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കിൽ ഇടിച്ച കാർ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം...  (12 minutes ago)

പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരന് ദാരുണാന്ത്യം  (28 minutes ago)

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്‌  (40 minutes ago)

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം... ആലപ്പുഴ സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു  (50 minutes ago)

വിവാഹ ഭാഗ്യവും തൊഴിൽ വിജയവും! മേടം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ഇടുക്കിയില്‍ 11 പേർക്ക് ഇടിമിന്നലേറ്റു... മംഗളാദേവി ക്ഷേത്രത്തിലെ ചിത്ര പൗർണമി ഉത്സവത്തിനെത്തിയ ഒരു പൊലീസുകാരനുൾപ്പെടെ 11 പേര്‍ക്കാണ് ഇടിമിന്നലേറ്റത്  (1 hour ago)

പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന് പരാതി... തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് പ്രഖ്യാപിച്ചു, ശനിയാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകു  (1 hour ago)

പാമ്പുകടിയേറ്റയാള്‍ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി  (6 hours ago)

ആ പരോളു ക്യാന്‍സല്‍ ചെയ്യാന്‍ എന്തെങ്കിലും ഒന്നു ചെയ്യ് : ഷാജി കൈലാസിന്റെ വരവ് ട്രയിലര്‍ എത്തി  (7 hours ago)

തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം; ടിവികെ ഓഫീസ് അക്രമികള്‍ തീയിട്ടു, ബാനറുകള്‍ വലിച്ചുകീറി നശിപ്പിച്ചു  (7 hours ago)

സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന്‍ ദിലീപിന്റെ ചിത്രം മാറ്റി  (7 hours ago)

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടാന്‍ സാധ്യത  (7 hours ago)

മുംബൈയിലെ കൂട്ടമരണത്തില്‍ ദുരൂഹത; തണ്ണിമത്തനല്ല മറിച്ച് ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക ഫൊറന്‍സിക് റിപ്പോര്‍ട്ട്  (7 hours ago)

ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഏറെ പ്രതീക്ഷാനിർഭരമാണ്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്; മെയ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ  (12 hours ago)

ഇന്ത്യയുടെ രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ തൊഴിലാളികൾ വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയില്ല; കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ മുഴുവൻ വൻകിട കോര്പറേറ്റുകൾക്ക് വേണ്ടി അടിയറ വെച്ച  (12 hours ago)

Malayali Vartha Recommends