Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയറാമിന്‍റെ മൊഴിയെടുക്കും... ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത, പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു


ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി


സംസ്ഥാനത്ത് നാലുദിവസം കനത്തമഴ തുടരും; തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്,  ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്


ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃത്യു..ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു.... ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിലെത്തിച്ചു, സംസ്കാരം കുടുംബശ്മശാനത്തിൽ


ദുബായിൽ നടന്നത് ഗൂഡാലോചനയോ..? രാജ്യത്തിന് വലിയ നഷ്ടം വരുത്തിവെച്ച ഈ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..കാരണം എന്താണ്..? ദുരൂഹത മറനീക്കി പുറത്തു വരും..

ബസ്റ്റാന്റ് വരെ സൈക്കിളില്‍ പോകുന്ന എന്നോട് ഇങ്ങനെ സൈക്കിളോട്ടി നടന്നാ നല്ല ചെക്കനെ കിട്ടൂലട്ടോ എന്ന് പറഞ്ഞ അതേ തലയില്‍ കെട്ട് കെട്ടിയ കാക്ക ഡിഗ്രിക്‌ ബൈക്കില്‍ പോയപ്പോ നിന്നെയിനിയാരും കെട്ടില്ലെന്ന് കണ്ണ് പൊക്കി പറഞ്ഞത് എനിക്കോര്‍മ്മണ്ട്; പെണ്‍കുട്ടികളെ വളര്‍ത്തുന്നത് കല്ല്യാണം കഴിപ്പിക്കാന്‍ മാത്രമാണെന്ന് ചിന്തിച്ചിരുന്ന ഒരു സമൂഹത്തില്‍ നിന്നും; അവളുടെ അവകാശങ്ങളിലേക്കും സ്വാതന്ത്രങ്ങളിലേക്കുമൊക്കെയുള്ള ഒരു വഴി കൂടിയാണ് തുറക്കപ്പെടുന്നത്; ജസ്ല മാടശേരി

27 OCTOBER 2020 10:20 AM IST
മലയാളി വാര്‍ത്ത

പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഈ വിഷയത്തിൽ നിരവധിപ്പേർ തങ്ങളുടെ നിലപാട് അറിയിച്ചിരുന്നു.ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് പങ്കുവച്ചിരിക്കുകയാണ് ആക്ടിവിസ്റ്റും ബിഗ് ബോസ് മത്സരാർത്ഥിയുമായ ജസ്ല മാടശേരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ :

'പെൺകുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറുന്നുവെന്ന ചര്‍ച്ച എത്രമേല്‍ പ്രതീക്ഷ നല്‍കുന്ന കുളിരാണെന്ന് നിങ്ങള്‍ക്കറിയുമോ... ഈ നിയമം ഒത്തിരിമുന്നേ വന്നിരുന്നെങ്കില്‍ എന്‍റെ എത്ര കൂട്ടുകാരികള്‍ ഇന്ന് അവരുടെ പഠനം പാതിവഴിയിലവസാനിപ്പിക്കാതെ പഠിച്ച് ജോലിനേടിയേനെ..എത്ര കൂട്ടുകാരികള്‍ പക്വതയില്ലാത്ത പെണ്ണെന്ന് പറഞ്ഞ് വിവാഹമോചനം നേടാതിരുന്നേനെ... അടുക്കള പണിയറിയില്ല..ആളുകളോട് പെരുമാറുമ്പോള്‍ പക്വതയില്ല..ഭര്‍ത്താവിനെ ബഹുമാനിക്കാനറിയില്ല എന്നൊക്കെയുള്ള ചൊറി ന്യായങ്ങള്‍ പറഞ്ഞ് വിവാഹ മോചിതരായി..വിദ്യാഭ്യാസമില്ലാത്തത് കൊണ്ട് തന്നെ തൊഴിലില്ലായ്മയും പ്രാരാബ്ദവും നോവും തിന്ന് കഴിയില്ലായിരുന്നു.. കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ദേഷ്യം വരുന്നുണ്ടാവുമല്ലെ...ഈ കാലത്തും ഇങ്ങനൊക്കെ ഉണ്ടോ എന്ന്..ഉണ്ടെന്ന് നിങ്ങള്‍ക്കുമറിയാം എനിക്കുമറിയാം..നിയമപ്രകാരം 18 വയസ്സായിട്ട് തന്നെ ഒളിഞ്ഞും മറഞ്ഞും അതിന് മുന്നെ നിക്കാഹ് നടത്തി..18 കഴിഞ്ഞിട്ട് കല്ല്യാണമൊള്ളൂ എന്ന് പറയുന്ന ശിക്ഷകരായ രക്ഷിതാക്കളെ നമ്മളെത്ര കാണുന്നു..നിക്കാഹ് തന്നെ ലൈസന്‍സാണത്രേ..18 ന് മുന്‍പേ നിക്കാഹ് കഴിഞ്ഞ് പരസ്പര ബന്ധങ്ങളിലേര്‍പ്പെട്ട് ഗര്‍ഭമുണ്ടായി അലസിപ്പിക്കുന്നതും..പലതും ആഘോഷമല്ലാതെ കൂട്ടിക്കൊണ്ട് പോകുന്നതുമൊക്കെ ഒത്തിരി കണ്ടിട്ടുണ്ട്...പറയുന്നതാണ് പ്രശ്നം..പറയുന്നത് മാത്രം..ഇരുപത്തിയഞ്ച് വയസ്സായിട്ടും കല്ല്യാണം കഴിച്ചില്ലെന്ന പേരില്‍ ഞാന്‍ കേട്ട വര്‍ത്തമാനങ്ങള്‍ ഏറെയാണ്..പ്രേമമുണ്ടാവും..ഫെമിനിസ്റ്റല്ലെ..പുരുഷവിരോധമായിരിക്കും..തേപ്പ് കിട്ടീട്ടുണ്ടാവും..അല്ലെങ്കില്‍ ഗര്‍ഭശേഷിയുണ്ടാവില്ല.. താന്തോന്നിയല്ലേ ആലോചനകള്‍ വന്നുണ്ടാവില്ല...ചിലര്‍ പറയും..കാണാനൊക്കെ മെനയുള്ള കുട്ടിയല്ലെ..വേഗം കെട്ടിയില്ലേൽ ശരീരം ചുളിഞ്ഞാല്‍ ആര്‍ക്കും വേണ്ടിവരില്ല എന്ന്...ആദ്യമൊക്കെ വീട്ടുകാരും ഇതെ അഭിപ്രായമായിരുന്നു..18 കഴിഞ്ഞാല്‍ കല്ല്യാണം കഴിക്കണം..ഓരോ കൂട്ടുകാരികളുടെ കല്ല്യാണവാര്‍ത്ത കേള്‍ക്കുമ്പോഴും ഉമ്മ പറയും..നീയിങ്ങനെ ഒന്നിനും സമ്മതിക്കാതെ നടന്നോ..അവസാനം ഞങ്ങടെ കാലം കഴിഞ്ഞാ ന്താക്കുമെന്ന്...ഓരോ കൂട്ടുകാരികളുടെ കല്ല്യാണവാര്‍ത്തയും സന്തോഷത്തോടൊപ്പം നോവും തരുമായിരുന്നു എനിക്ക്.. കുട്ടിക്കാലത്ത്..പത്താം ക്ലാസില് പഠിക്കുമ്പോ മുതല് പലരും അറ്റുപോവാന്‍ തുടങ്ങി..ചിലര് നിശ്ചയം ..ചിലര് നിക്കാഹ്... ഡിഗ്രിയെത്തിയപ്പോഴേക്കും വിരലിലെണ്ണാവുന്നവര്‍ മാത്രമുണ്ടായിരുന്നൊള്ളു തുടര്‍പഠനത്തിന്..പഠിക്കാന്‍ മിടുക്കികളായ കുട്ടികള്‍...
നിങ്ങള്‍ക്ക് സംശയമുണ്ടാവും ഇവളെന്തിനാ ഇതൊക്കെ ആലോചിക്കുന്നേന്ന്..കല്ല്യാണം കഴിഞ്ഞും പഠിക്കാലോ..അങ്ങനെ നല്ലരീതിയില്‍ അവസരം കിട്ടീട്ടുള്ളവര്‍ ചുരുക്കമാണ്...
പലരും കല്ല്യാണശേഷം ഒതുങ്ങി പോവും ഒതുക്കിക്കളയും...ഇത് പൂര്‍ണമായും കെട്ടുന്ന ചെക്കന്‍റെ പ്രശ്നമാണെന്ന് പറയാനാവില്ല...

സ്വന്തമായി തീരുമാനമെടുക്കാന്‍ ധൈര്യമില്ലാതാക്കി അവളിലെ ഭയത്തിന്‍റെ പ്രശ്നം കൂടിയാണ്...പലരും നിസ്സഹായരാണ്...പത്താം ക്ളാസ് കഴിഞ്ഞിട്ട് +1 ലേക്കും ബസ്റ്റാന്റ് വരെ സൈക്കിളില്‍ പോകുന്ന എന്നോട് ഇങ്ങനെ സൈക്കിളോട്ടി നടന്നാ നല്ല ചെക്കനെ കിട്ടൂലട്ടോ എന്ന് പറഞ്ഞ അതേ തലയില്‍ കെട്ട് കെട്ടിയ കാക്ക ഡിഗ്രിക്‌ ബൈക്കില്‍ പോയപ്പോ നിന്നെയിനിയാരും കെട്ടില്ലെന്ന് കണ്ണ് പൊക്കി പറഞ്ഞത് എനിക്കോര്‍മ്മണ്ട്..ഓക്കെ കാക്ക ഞാന്‍ ഹാപ്പിയാണെന്ന മറുപടി അയാളെ രോഷംകൊണ്ട് മൂടിയതും...പെണ്‍കുട്ടികളെ വളര്‍ത്തുന്നത് കല്ല്യാണം കഴിപ്പിക്കാന്‍ മാത്രമാണെന്ന് ചിന്തിച്ചിരുന്ന ഒരു സമൂഹത്തില്‍ നിന്നും..അവളുടെ അവകാശങ്ങളിലേക്കും സ്വാതന്ത്രങ്ങളിലേക്കുമൊക്കെയുള്ള ഒരു വഴി കൂടിയാണ് തുറക്കപ്പെടുന്നത്...അന്ന് 18 വയസ്സിലെ ബോധമില്ലാത്ത സമയത്ത് കെട്ടിയിരുന്നേല്‍ ഇന്ന്..
പറന്ന് നടക്കുന്ന ഞാനുണ്ടാവുമായിരുന്നില്ല..പഠിച്ച് നല്ല ജോലി സമ്പാദിച്ച് വീട് സുന്ദരമാക്കി കുടുംബം നോക്കി പലരേയും നോക്കി...ഇനിയും മുന്നോട്ടുണ്ടെന്ന് പറയാന്‍ ഞാനുണ്ടാവുമായിരുന്നില്ല..ഇഷ്ടമുള്ളിടത്തേക്കെല്ലാം ഒറ്റക്ക് യാത്ര ചെയ്ത്..പലതും അറിയാനും ആവശ്യത്തില്‍ കൂടുതല്‍ ധൈര്യവും ഉണ്ടാവുമായിരുന്നില്ല...നോ പറയാനറിയുന്നൊരു ഞാന്‍ ഉണ്ടാവുമായിരുന്നില്ല...പെണ്‍കുട്ടികള്‍ പഠിക്കട്ടെ...അവര്‍ക്ക് വേണമെന്ന് തോന്നുമ്പോള്‍ മത്രം വിവാഹമെന്ന തീരുമാനത്തിലെത്തട്ടെ...സ്വയം പര്യാപ്തമാണെങ്കില്‍ അവര്‍ക്കൊന്നിനേം ഭയക്കേണ്ടതില്ല..വിവാഹം ഒരിക്കലും ഒരു നിര്‍ബന്ധിക്കേണ്ട കാര്യമല്ല.എന്‍റെ കാഴ്ചപ്പാടില്‍ വിവാഹം ഒരു നിര്‍ബന്ധമുള്ള കാര്യമേയല്ല... ഒരിണവേണമെന്ന് തോന്നുന്നെങ്കില്‍ ഒന്നിച്ച് ജീവിക്കാം..വേണ്ടെങ്കില്‍ വേണ്ടെന്ന് വെക്കാം...വിവാഹമെന്നാല്‍ ശാരിരിക സുഖം മാത്രമാണെന്ന പഴഞ്ഞൊല്ലാണ് തിരുത്തേണ്ടത്...
പരസ്പരം തണലാവുക..എന്നതാണ്..നീ നീയായിരിക്കുക...വിവാഹപ്രായം മിനിമം ഒരു 28 എങ്കിലുമാകണമെന്നാണെന്റെ അഭിപ്രായം..താന്തോന്നിയെന്ന പേര് നല്‍കിയ ധൈര്യമാണ്...സ്വയം പര്യാപ്തതക്ക് ഉറപ്പ് നല്‍കിയത്...♥ നിങ്ങള്‍ക്‌ നന്ദിഎന്‍റെ ശരികള്‍..ശരികേടായ് കണ്ടവര്‍ക്ക് നന്ദി'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ  (22 minutes ago)

രാവിലെ പത്തു മണിക്ക് കുടുംബ ശ്മശാനത്തിൽ പൂർണ ബഹുമതികളോടെയായിരുന്നു സംസ്കാരം  (37 minutes ago)

സ‍ൗദി അറേബ്യയിലെ ചെങ്കടൽ മ്യൂസിയം ഡിസംബർ ആറിന്  (49 minutes ago)

രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു...  (1 hour ago)

സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു..  (1 hour ago)

ജസ്റ്റിസ് സൂര്യകാന്ത് നവംബർ 24 തിങ്കളാഴ്ച ചുമതലയേല്‍ക്കും...  (2 hours ago)

കാലിക്കറ്റ് എഫ്സി മലപ്പുറത്തെ നേരിടും  (2 hours ago)

തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി വന്ന് ഓട്ടോറിക്ഷയിൽ ഇടിച്ച് ...  (2 hours ago)

ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ...  (2 hours ago)

ഇന്ന് രാവിലെ പാപനാശം തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്....  (3 hours ago)

ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യചെയ്തു  (3 hours ago)

പി വി അൻവറിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....  (3 hours ago)

പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു  (4 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത,  (4 hours ago)

കൈവെട്ട് കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്‍പ്പെടെ വലിശ ശൃഖല തന്നെ പ്രവര്‍ത്തിച്ചു എന്ന നിലപാടുമായി എന്‍ഐഎ  (4 hours ago)

Malayali Vartha Recommends