പ്രവാസി മലയാളികള്‍ നൽകിയ വീട് സ്നേഹത്തോടെ വാവ സുരേഷ് നൽകിയത് പാമ്ബുകടിയേറ്റ് മരിച്ച ആദിത്യയുടെ കുടുംബത്തിന്... നല്ല മനസിന് കൈയടിച്ച് സോഷ്യൽമീഡിയ...

വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് മരിച്ച പത്തു വയസുകാരി ആദിത്യയുടെ കുടുംബത്തിന് കൈത്താങ്ങായി വാവാ സുരേഷ്.
തനിക്ക് വീട് നിര്‍മ്മിക്കാന്‍ ലഭിച്ച പണം ഉപയോഗിച്ച് ആദിത്യയുടെ കുടുംബത്തിന് വീട് വെച്ച് നല്‍കാനൊരുങ്ങുകയാണ് വാവാ സുരേഷ്. വാവാ സുരേഷിന് വീട് നിര്‍മ്മിക്കാനായി പ്രവാസി മലയാളികള്‍ നല്‍കിയ പണം ഉപയോഗിച്ചാണ് ആദിത്യയ്ക്ക് വീട് നിര്‍മ്മിക്കുന്നത്.
12 ലക്ഷം രൂപ ചെലവിട്ട് എല്ലാ സൗകര്യങ്ങളോടെയുമാണ് വീട് നിര്‍മ്മിക്കുന്നത്.വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം വാവാ സുരേഷ് നിര്‍വ്വഹിച്ചു. പത്തനാപുരം മാങ്കോട് ചരിവിള വീട്ടില്‍ രാജീവ്- സിന്ധു ദമ്ബതിമാരുടെ മകളായ ആദിത്യ ഒക്ടോബര്‍ നാലിനാണ് ഉറങ്ങുന്നതിനിടെ പാമ്ബു കടിയേറ്റ് മരിക്കുന്നത്.
അടച്ചുറപ്പില്ലാത്ത വീട്ടിലേക്ക് പാമ്ബ് ഇഴഞ്ഞെത്തി ആദിത്യയെ കടിക്കുകയായിരുന്നു. ആദിത്യയുടെ മരണ ശേഷം ഇവിടെയെത്തിയപ്പോഴാണ് തനിക്ക് വീട് നിര്‍മ്മിക്കാനായി ലഭിച്ച പണം ഉപയോഗിച്ച് ആദിത്യയ്ക്ക് വീട് പണിത് നല്‍കുമെന്ന് വാവാ സുരേഷ് അറിയിച്ചത്.
https://www.facebook.com/Malayalivartha





















