ഈ അറസ്റ്റ് സംസ്ഥാന സര്‍ക്കാരിനെ ഒരു തരത്തിലും ബാധിക്കില്ല; ബിനീഷ് സര്‍ക്കാരിന്റെ ഭാഗമല്ല, സ്വതന്ത്രനായ വ്യക്തിയാണ് ; കേന്ദ്ര ഏജന്‍സികളെ ബി ജെ പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ; കുറ്റപ്പെടുത്തലുമായി കാനം രാജേന്ദ്രന്‍

ബിനീഷിന്റെ അറസ്റ്റിൽ പ്രതികരണവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിനീഷിന്റെ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നേരത്തെ തന്നെ സി പി എം നിലപാട് വ്യക്തമാക്കി . ബിനീഷ് പാര്‍ട്ടിയിലുളള ആളല്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സി പി എമ്മിനോ സര്‍ക്കാരിനോ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും കാനം പ്രതികരിക്കുകയുണ്ടായി.
മയക്കുമരുന്ന് ഇടപാടിലെ സാമ്ബത്തിക കേസില്‍ ബിനീഷ് കോടിയേരിയെ കഴിഞ്ഞദിവസമാണ് എന്‍ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിനായി ഇ ഡിയുടെ കസ്റ്റഡിയിലാണ് ബിനീഷ്. ബിനീഷിനെതിരെ കളളപ്പണം വെളുപ്പിക്കല്‍ നിരോധിത നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവു ലഭിക്കാവുന്നതാണ് കുറ്റകൃത്യം.ഈ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം .
https://www.facebook.com/Malayalivartha





















