'രസോയ്': വന്‍കിട ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനികള്‍ക്ക് ബദലായി സ്വന്തം ആപ്പുമായി ഹോട്ടലുടമകള്‍

വന്‍കിട ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനികള്‍ക്കു ബദലായി സ്വന്തം ഓണ്‍ ലൈന്‍ സംവിധാനം വികസിപ്പിക്കാനുള്ള കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ ശ്രമം വിജയത്തിലേക്ക്.
'രസോയ്' ആപ്പിലൂടെ സ്വന്തം അടുക്കളപ്പെരുമ ഭക്ഷണ പ്രേമികളിലെത്തിക്കാനുള്ള സംവിധാനം ഡിസംബറില്‍ ഒരുങ്ങും.
ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലയിലെ ആയിരത്തോളം ഹോട്ടലുകളില്‍ നിന്നു ഭക്ഷണം ആപ്പ് വഴി വാങ്ങാനാകും. ഘട്ടം ഘട്ടമായി മറ്റു ജില്ലകളിലും ആരംഭിക്കും.
''ഫുഡ് ഡെലിവറി കമ്പനികള്‍ ഹോട്ടലുകളില്‍ നിന്ന് 20 30 % കമ്മിഷനും ടാക്‌സും ഈടാക്കുന്നുണ്ട്. ഞങ്ങള്‍ 8 10 % കമ്മിഷന്‍ മാത്രമേ വാങ്ങൂ''. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ജയപാല്‍ പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തില്‍ നവംബറില്‍ തന്നെ ഭക്ഷണ വിതരണം ആരംഭിക്കും. ഘട്ടം ഘട്ടമായി ഹോട്ടലുകളെ ഉള്‍പ്പെടുത്തി ഡെലിവറി സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കും. ആപ്പ് വഴി ബുക്ക് ചെയ്ത ശേഷം ഹോട്ടലില്‍ എത്തി വാങ്ങാവുന്ന ടേക് എവേ സൗകര്യവും ലഭ്യമാകും.
https://www.facebook.com/Malayalivartha





















