64-കാരനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 3 പേര്‍ കസ്റ്റഡിയില്‍

ബ്രഹ്മപുരത്ത് വഴിയരികില്‍ കൊല്ലം ആയൂര്‍ ഇളമാട് സ്വദേശി ദിവാകരന്‍ നായരെ (64) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണു പൊലീസ്.
കോട്ടയം പൊന്‍കുന്നത്തു നിന്നും കസ്റ്റഡിയിലെടുത്തത് ദിവാകരന്‍ നായര്‍ ഓട്ടോയില്‍ സഞ്ചരിച്ചപ്പോള്‍ പിന്തുടര്‍ന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരെയാണ്. ഒരാള്‍ ദിവാകരന്‍ നായരുടെ അടുത്ത ബന്ധുവാണ് എന്നാണു വിവരം. ദിവാകരന്‍ നായരുടെ മരണത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമുള്ളതായും സൂചനയുണ്ട്. ഇവര്‍ കൊച്ചിയിലെത്താനും ദിവാകരന്‍ നായരെ പിന്തുടരാനും ഉപയോഗിച്ച കാര്‍ കോട്ടയത്ത്് കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചു വരുത്തിയ സിപിഎം കളമശേരി ഏരിയ കമ്മിറ്റി അംഗത്തെ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച രാത്രിയില്‍ വിട്ടയച്ചു. മരിക്കുന്നതിനു തൊട്ടുമുന്‍പു ദിവാകരന്‍ നായരും സിപിഎം നേതാവും ടെലിഫോണില്‍ പലതവണ സംസാരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്തത്. ഇവര്‍ ഒരുമിച്ചു റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇന്‍ഫോപാര്‍ക്ക് പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് 2 വിഭാഗങ്ങളായി തിരിഞ്ഞു കൊല്ലം, കോട്ടയം മേഖലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
കുറച്ചു നാള്‍ മുന്‍പ്് ദിവാകരന്‍ നായരുടെ അടുത്ത ബന്ധുവും മകനും കുടുംബാംഗങ്ങളും ഇളമാട്ടെത്തി ദിവാകരന്‍ നായര്‍ക്കു നേരെ വധഭീഷണി മുഴക്കിയിരുന്നു. ഇവര്‍ തമ്മില്‍ വസ്തു തര്‍ക്കം നിലവിലുണ്ടായിരുന്നു. ദിവാകരന്‍ നായരുടെ സമ്മതമില്ലാതെ വസ്തുവില്‍ വേലിക്കല്ലുകള്‍ സ്ഥാപിച്ച ശേഷമാണ് അന്ന് ഇവര്‍ മടങ്ങിയത്. ബന്ധുക്കളില്‍ നിന്നു വധഭീഷണിയുണ്ടെന്ന് മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ അന്വേഷണ സംഘത്തെ ദിവാകരന്‍ നായരുടെ മകന്‍ രാകേഷ് ഡി. നായര്‍ അറിയിച്ചതിനാല്‍ ഈ വഴിക്കും പൊലീസ് അന്വേഷണമുണ്ട്. ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു.
https://www.facebook.com/Malayalivartha





















