ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ വീണ് യാത്രക്കാരിക്ക് പരുക്കേറ്റു

കടുത്തുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ റോഡിലേക്കു വീണ് യാത്രക്കാരിക്ക് പരിക്കേറ്റു.
ഞീഴൂര്‍ പാറശേരി വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ അമ്മിണിയമ്മ (70) യ്ക്കാണു പരുക്കേറ്റത്.
സാരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ജീവനക്കാര്‍ ആദ്യം വിസമ്മതിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ഒടുവില്‍ നാട്ടുകാര്‍ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലകര- ഞീഴൂര്‍ റോഡില്‍ പിഎല്‍സി ഫാക്ടറിക്കു സമീപം വളവിലാണ് ബുധനാഴ്ച 12.30-ന് അപകടം ഉണ്ടായത്.
എഴുമാന്തുരുത്ത് - കുറവിലങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സാറാ മരിയ ബസില്‍ നിന്നാണു വീണത്.
ബസിന്റെ മുന്‍ വാതിലിന് എതിര്‍വശത്തുള്ള സീറ്റിലായിരുന്നു അമ്മിണിയമ്മ ഇരുന്നിരുന്നത്. വാതില്‍ അടച്ചിരുന്നില്ലെന്ന് അമ്മിണിയമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന കൊച്ചുമകള്‍ ഗൗരി ശങ്കരി പറഞ്ഞു.
അപകടം നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കേസെടുത്തിട്ടില്ലെന്നും കടുത്തുരുത്തി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha





















