വിവാദം ആളിക്കത്തുന്നു; തിരുവഞ്ചൂർ രാധാകൃഷ്ണൻ അധിക്ഷേപിച്ചതായി പരാതി; നഗരസഭ അംഗവും ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ അദ്ധ്യക്ഷയുമായ പൊതുപ്രവർത്തകയായ വനിതയെ ഭാരമുള്ള സ്ത്രീ എന്നു വിശേഷിപ്പിച്ച് തിരുവഞ്ചൂർ ആകെ പെട്ടു

നഗരസഭ അംഗവും ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ അദ്ധ്യക്ഷയുമായ പൊതുപ്രവർത്തകയായ വനിതയെ ഭാരമുള്ള സ്ത്രീ എന്നു വിശേഷിപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ അധിക്ഷേപിച്ചതായി പരാതി. പൂവൻതുരുത്തിൽ മേൽപ്പാലം നിർമ്മാണത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നഗരസഭ അംഗവും ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ അദ്ധ്യക്ഷയുമായ അഡ്വ.ഷീജാ അനിലിനെ വ്യക്തിപരമായി അധിക്ഷേപിച്ചതായി പരാതി ഉയർന്നിരിക്കുന്നത്.സംഭവം സംബന്ധിച്ചുള്ള പരാതി ഉയർന്ന സാഹചര്യത്തിൽ സി.പി.എം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ കോടിമതയിലെ ഓഫിസിലേയ്ക്കു രാവിലെ 11 ന് മാർച്ച് നടത്താൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്.പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെ ഊട്ടുപുര സന്ദർശിച്ച വിഷയത്തിൽ സി.പി.എമ്മും തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുകയാണ്.
ഇതിനിടെയാണ് ഇപ്പോൾ സ്ത്രീ വിരുദ്ധ പരാമർശം തിരുവഞ്ചൂർ നടത്തിയെന്ന ആരോപണം ഉയർന്നിരിക്കുന്നത്.പൂവൻതുരുത്തിൽ മേൽപ്പാലം നിർമ്മാണം വൈകുന്നതിനെതിരെ ബുധനാഴ്ച വൈകിട്ട് കോൺഗ്രസ് നേതൃത്വത്തിൽ പൂവൻതുരുത്തിൽ സമരം നടത്തിയിരുന്നു. ഈ സമരത്തിന്റെ ഉദ്ഘാടന പ്രസംഗത്തിന് ഇടയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തിപരമായ അധിക്ഷേപം നടത്തിയതായുള്ള പ്രസംഗം ഉണ്ടായത്.കോടിമത ഈരയിൽക്കടവിലെ വികസനം തടയുന്നത് ഭാരം കൂടുതലുള്ള വനിതതയാണ് എന്നാണ് തിരുവഞ്ചൂർ പ്രസ്താവന നടത്തിയത്. ഇതു സംബന്ധിച്ചുള്ള വീഡിയോ സി.പി.എം സൈബർ പോരാളികൾ വൈറലാക്കി മാറ്റിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ സി.പി.എം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വീട്ടിലേയ്ക്കു മാർച്ച് നടത്തുന്നത്.
അതെ സമയം വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍.എസ്.എസ്. കേന്ദ്രം സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ രംഗത്ത് എത്തിയിരുന്നു . കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് സേവാഭാരതി നടത്തുന്ന അന്നദാന മണ്ഡപത്തിലാണ് തിരുവഞ്ചൂര്‍ എത്തിയത്.തിരുവഞ്ചൂര്‍-ആര്‍.എസ്.എസ്. രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് കോട്ടയം മണ്ഡലത്തില്‍ നാളെ സി.പി.എം. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആര്‍.എസ്.എസ്. കാര്യാലയത്തിലെത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചര്‍ച്ചകള്‍ നടത്തി എന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. ഇതിനു തെളിവായി തിരുവഞ്ചൂര്‍ ആര്‍.എസ്.എസ്. സ്ഥാപക നേതാക്കളുടെ ചിത്രത്തിനു താഴെ ഇരിക്കുന്ന ഫോട്ടോ സിപിഎം നേതൃത്വം പുറത്തുവിട്ടിരുന്നു.ഈ വിവാദം സജീവചര്‍ച്ച ആയിരിക്കേയാണ് വിജയദശമി ദിനത്തില്‍ പനച്ചിക്കാട് ക്ഷേത്രത്തില്‍ തിരുവഞ്ചൂര്‍ വീണ്ടും എത്തിയത്. രഹസ്യ ചര്‍ച്ച എന്നാരോപിച്ച സി.പി.എമ്മിന് മറുപടിയായി ക്ഷേത്രഭാരവാഹികള്‍ക്കൊപ്പം സേവാഭാരതിയുടെ ഭക്ഷണശാലയിലും തിരുവഞ്ചൂര്‍ എത്തി.
വിവാദങ്ങള്‍ ഉണ്ടാക്കരുതായിരുന്നല്ലോ. അവര്‍ക്ക് ക്ഷേത്രം എന്തെന്ന് അറിയാത്തതു കൊണ്ടാണ് വിവാദം ഉണ്ടാക്കിയത്. അവര്‍ ഒരിക്കലെങ്കിലും നേരെ ചൊവ്വേ ക്ഷേത്രത്തില്‍ പോവണ്ടേ. അവര് ആരാധന നടത്തണ്ടേ. ദൈവവിശ്വാസം അവര്‍ക്കുണ്ടെങ്കില്‍ അവര്‍ ദൈവവിശ്വാസികളുടെ വിശ്വാസത്തെ മാനിക്കുകയല്ലേ ചെയ്യേണ്ടത്- മാധ്യമങ്ങളോട് തിരുവഞ്ചൂര്‍ പ്രതികരിച്ചു.ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞിട്ടാണ് അന്നദാന മണ്ഡപത്തിലെത്തിയത് എന്ന തിരുവഞ്ചൂരിന്റെ വാദം ക്ഷേത്രം ട്രസ്റ്റികളും ശരിവെച്ചു. തങ്ങളുടെ ആവശ്യപ്രകാരമാണ് തിരുവഞ്ചൂര്‍ ഇപ്പോള്‍ വന്നതും ഇതിനു മുന്‍പ് വന്നതും. കൊടുക്കുന്ന ഭക്ഷണത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ, അറേഞ്ച്‌മെന്റുകള്‍ എല്ലാം ശരിയാണോ എന്നൊക്കെ നോക്കണ്ട ബാധ്യത തിരുവഞ്ചൂരിനുണ്ട്. അദ്ദേഹത്തെ ഇക്കാര്യം ബോധ്യപ്പെടുത്തേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നും ക്ഷേത്രം ട്രസ്റ്റികളില്‍ ഒരാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















