Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ട്വിസ്റ്റോട് ട്വിസ്റ്റ്... ബെംഗളൂരുവില്‍ ഇഡി ഓഫീസില്‍ രണ്ട്‌ വക്കീലുമായി എത്തി ബിനീഷിനെ കാണാനായി തര്‍ക്കിച്ച് നിന്ന ബിനീഷ് കോടിയേരിക്കും സംഘത്തിനും നിരാശ; ഒരു കാരണവശാലും ബിനീഷിനെ കാണാനാവില്ലെന്ന് പറഞ്ഞ് പോലീസിനെ വിളിച്ചു; അവസാനം രാത്രി കര്‍ണാടക ചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി

31 OCTOBER 2020 08:28 AM IST
മലയാളി വാര്‍ത്ത

മയക്ക് മരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ വലിയൊരു സീനുണ്ടാക്കുകയായിരുന്നു സഹോദരനായ ബിനോയ് കോടിയേരി. ബിനീഷിനെ കണ്ടേ പോകൂ എന്ന നിലപാടിലായിരുന്നു ബിനോയി. ഒരു കാരണവശാലും കാണാന്‍ കഴിയില്ലെന്നായി ഇഡിയും നിലപാടെടുത്തു.

ഇന്നലെ വൈകിട്ട് 5.15 നു 2 അഭിഭാഷകര്‍ക്കും 3 സുഹൃത്തുക്കള്‍ക്കും ഒപ്പമാണു ബിനോയ് ഇഡി ഓഫിസിലെത്തിയത്. അര മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ഉദ്യോഗസ്ഥരോടു സംസാരിക്കാനായത്. ജാമ്യാപേക്ഷയിലും മറ്റും ബിനീഷിന്റെ ഒപ്പുവയ്പിക്കാനുണ്ടെന്നു പറഞ്ഞെങ്കിലും ചോദ്യം ചെയ്യുന്നതിനിടെ കൂടിക്കാഴ്ച അനുവദിക്കാനാവില്ലെന്ന് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥ വ്യക്തമാക്കി. എന്നാല്‍ ഇവര്‍ പോകാന്‍ തയ്യാറായില്ല. വക്കീലന്‍മാര്‍ തര്‍ക്കിച്ചു നിന്നു. അതോടെ ഇഡി ലോക്കല്‍ പോലീസിനെ വിളിച്ചു. ലോക്കല്‍ പോലീസ് എത്തി ഇഡി ഓഫീസില്‍ സംരക്ഷണമൊരുക്കി. പോലീസുകാരും അവരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വക്കീലന്‍മാര്‍ ബിനീഷിനെ കാണാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് നിയമം പറഞ്ഞു. ഉടന്‍ തന്നെ ഇഡി ഉദ്യോഗസ്ഥര്‍ തുറന്നു പറഞ്ഞു. ഒരു കാരണവശാലും കാണാന്‍ കഴിയില്ല എന്ന്. ഇനിതിനിടെ ചാനലുകാര്‍ ഓടിയെത്തി ലൈവ് തുടങ്ങിയതോടെ സംഭവം കേരളത്തിലുമെത്തി. ശക്തമായ നിലപാടെടുക്കുമെന്നായി ഇഡി. പ്രശ്‌നം കൈവിടുമെന്നായതോടെ ബിനീഷും വക്കീലന്‍മാരും വേഗം മടങ്ങി. ചാനലുകാര്‍ പലതും ചോദിച്ചിട്ടും ബിനീഷ് പെട്ടെന്ന് കാറില്‍ കയറി പോകുകയായിരുന്നു.

എന്നാല്‍ അവിടേയും പ്രശ്‌നം തീര്‍ന്നില്ല. ഇഡി ഓഫിസില്‍ ബിനീഷിനെ കാണാന്‍ അനുമതി കിട്ടാതിരുന്ന ബിനോയ് കോടിയേരി രാത്രി കര്‍ണാടക ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓക്കയുടെ വസതിയിലെത്തി. നേരിട്ടു ഹര്‍ജി നല്‍കാനായിരുന്നു ശ്രമം. അവിടേയും ചീഫ് ജസ്റ്റിസിനെ കണ്ടേ മടങ്ങൂവെന്ന് ബിനീഷും വക്കീലന്‍മാരും വാശി പിടിച്ചു. എന്നാല്‍ അവിടേയും നിരാശയായിരുന്നു ഫലം. ഹര്‍ജി ഇന്നു കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് സുരക്ഷാ ജീവനക്കാര്‍ മടക്കിയയച്ചു.


അതേസമയം ഇഡി പിടി മുറുക്കിയിട്ടുണ്ട്. രാഷ്ട്രീയ, സിനിമാ മേഖലകളില്‍ വലിയ സ്വാധീനമുള്ള ബിനീഷ് കോടിയേരി ബെംഗളൂരുവില്‍ അനൂപിനെ മറയാക്കി ഒട്ടേറെ ഇടപാടുകള്‍ നടത്തിയിരുന്നതായി ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലഹരി ഗുളികകളുമായി ബെംഗളൂരു കല്യാണ്‍ നഗറിലെ റോയല്‍ സ്വീറ്റ്‌സ് അപാര്‍ട്‌മെന്റില്‍ നിന്ന് ഓഗസ്റ്റ് 21നാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അനൂപിനെ അറസ്റ്റ് ചെയ്തത്. അനൂപിന്റെ മൊബൈലില്‍ ബിനീഷിന്റെ നമ്പറും ഇരുവരും തമ്മില്‍ തുടര്‍ച്ചയായി നടത്തിയ ഫോണ്‍ കോളുകളുടെ വിവരങ്ങളും കണ്ടെത്തുകയും ചെയ്തു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) അറസ്റ്റിലായ ബിനീഷ് ചെയ്ത കുറ്റങ്ങളുടെ വ്യാപ്തിയും വിശദാംശങ്ങളും കണ്ടെത്തേണ്ടതുണ്ടെന്ന് ഇഡി കോടതിയെ ധരിപ്പിച്ചു. 15 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടതെങ്കിലും നവംബര്‍ 2ന് വൈകിട്ട് 5 വരെയാണ് നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച വൈകിട്ടു നാലരയോടെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ബിനീഷ് കോടിയേരിയെ രാത്രി 10 വരെ ഇഡി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി വില്‍സന്‍ ഗാര്‍ഡന്‍ പൊലീസ് സ്‌റ്റേഷനിലാണു പാര്‍പ്പിച്ചത്. ഇന്നലെ രാവിലെ 3 ഇഡി ഉദ്യോഗസ്ഥരെത്തിയാണ് സ്‌റ്റേഷനില്‍നിന്നു തിരികെ കൊണ്ടുപോയത്. കഴിഞ്ഞദിവസം ധരിച്ചിരുന്ന ഇളംനീല ഷര്‍ട്ടും ജീന്‍സും തന്നെയായിരുന്നു 8.20നു ശാന്തിനഗറിലെ ഇ!ഡി ഓഫിസിലെത്തിക്കുമ്പോഴും ബിനീഷിന്റെ വേഷം. ഹോട്ടലില്‍ നിന്നു പ്രാതല്‍ വരുത്തി നല്‍കിയ ശേഷം 10നു ചോദ്യംചെയ്യല്‍ ആരംഭിച്ചു. ഇടയ്ക്ക് 2 സുഹൃത്തുക്കളെത്തി മാറാനുള്ള വസ്ത്രം നല്‍കി. ഉച്ചയ്ക്ക് 12.10നു മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ ഓഫിസിലെത്തി. അപ്പോഴാണ് ബിനോയ് കോടിയേരിയും വക്കീലുംമാരും എത്തിയത്. എന്തായാലും ഇത് കേരളമല്ലെന്ന് അവര്‍ക്ക് ബോധ്യമായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends