Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

മുഖ്യനിലൂടെ തകരുന്ന പ്രസ്ഥാനം...... സഖാവ് പിണറായിക്ക് ഓസ്‌ക്കാര്‍ അവാര്‍ഡ്... പിണറായി ഗ്രാമം ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നു

31 OCTOBER 2020 07:02 AM IST
മലയാളി വാര്‍ത്ത

ഇടതുമുന്നണിയക്ക് ഇനി അസ്വസ്ഥതയുടെ നാളുകളാണ്.ശിവശങ്കർ സ്വന്തം നിലയ്ക്ക് ചെയ്ത കുറ്റകൃത്യമായ തിനാൽ, സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ബാധിക്കുന്നതല്ലെന്ന വിശദീകരണം പൊതു സമൂഹത്തെ എത്രമാത്രം ബോധ്യപ്പെടുത്താനാകുമെന്നതാണ് സി പി എം നെ അലോസരപ്പെടുത്തുന്നത്.ശിവശങ്കർ പദവി ദുരുപയോഗപ്പെടുത്തിയപ്പോൾ നിയന്ത്രിക്കാനാകാത്ത മുഖ്യമന്ത്രിയുടേത് വീഴ്ചയല്ലേയെന്ന ചോദ്യത്തിന് മറുപടി നൽകുക പ്രയാസമാകും.

സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിന് നേർക്കുന്നയിച്ച ചോദ്യം അതേ നിലയിൽ തിരിച്ചടിക്കുന്ന നില' ശിവശങ്കറിനെ നിയന്ത്രിക്കുന്നതിൽ സൂക്ഷമത ക്കുറവുണ്ടായെന്ന സന്ദേഹം ഇടതു കേന്ദ്രങ്ങളിൽ ഉയരുന്നുണ്ടെങ്കിലും, പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനെ പ്രതിരോധിക്കുകയെന്ന ദൗത്യമാണ് പാർട്ടിയും മുന്നണിയും ഏറ്റെടുക്കുന്നത്. പിണറായി ഇപ്പോൾ എൽ ഡി എഫിനും CPM നും ബാധ്യതയാകുന്നു. ഇന്ത്യയിലെ അവശേഷിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പാർട്ടിക്ക് നാണക്കേട് വരുത്തിവെച്ചതിൽ അണികൾ മാത്രമല്ല നേതാക്കളും അമർഷത്തിലാണ്. എല്ലാവരെയും അച്ചടക്കത്തിൻ്റെ മുൾമുനയിൽ കൊണ്ടു നിർത്തുന്ന പിണറായിക്ക് സ്വയം ചെയ്തു കൂട്ടുന്ന അച്ചടക്കരാഹിത്യങ്ങൾ ബാധകമാകില്ലേയെന്ന ചോദ്യവും ഉയരുന്നു' ഒരു ബിംബം ഇവിടെ ഉടഞ്ഞു വീഴുകയാണ്. പാർട്ടി യിലെന്ന പോലെ മന്ത്രി സദയിലും നിലപാടുകൾ കാർക്കശ്യമാക്കിയപ്പോൾ മന്ത്രി സദയിലെ രണ്ടാമനായിരുന്ന ഇ.പി.ജയരാജനെ ബന്ധു നിയമനത്തിൻ്റെ പേരിൽ മന്ത്രി സ്ഥാനത്തു നിന്നും മാറ്റി വരെ നിർത്തി മിടുക്ക് കാട്ടി. വിശുദ്ധനാണെന്ന് തെളിയിച്ച ശേഷമാണ് ജയരാജൻ വീണ്ടും മന്ത്രിയായത്.

എന്നാൽ ബന്ധു നിയമനത്തിൽ മാത്രമല്ല അന്തരാഷ്ട്ര സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനും നയതന്ത്ര ചട്ടങ്ങൾ ലംഘിക്കുകയും ചെയ്ത പാർട്ടിക്കാരനല്ലാത്ത മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കുകയും ചെയ്തു.ഇതേ ചൊല്ലി പാർട്ടിയിൽ തന്നെ മുറുമുറുപ്പ് നടക്കുകയാണ്. ഘടകകക്ഷികളും വിയോജിപ്പ് പ്രകടിപ്പിച്ചു തുടങ്ങി

പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ കണ്ണിലെ കരടായ നേതാക്കൾക്കെതിരെ ചെയ്തു തീർക്കാൻ സാധിക്കാത്തത് മുഖ്യമന്ത്രി ആയപ്പോൾ പിണറായി പകരം വീട്ടിയിരുന്നു. സി പി എം പിൻസീറ്റ് ഡ്രൈവിങ്ങിനെ പിണറായി പുകച്ച് പുറത്ത് ചാടിച്ചു. തന്നെക്കാളും ഉയരുന്നുവെന്ന് മനസ്സിലാക്കിയ പി.ജയരാജനെ കണ്ണർ ജില്ലാ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവയ്പ്പിച്ച് ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് തോൽപ്പിച്ചു.പാർട്ടിയിൽ നിന്നും മുഖ്യ മന്ത്രിയുടെ ഓഫീസ് കാര്യങ്ങൾ നോക്കാൻ പറഞ്ഞു വിട്ട എം - വി ജയരാജനെ ഓഫീസിൽ നിന്നും മാറ്റി.

പി.ബി.പോലും പിണറായിയുടെ വാക്കിലാണ് നിൽക്കുന്നത്. ആരും ചോദിക്കാൻ ഇല്ലാത്ത ഈ അപ്രമാദിത്വമാണ് പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്ന വഴിവിട്ട പ്രവർത്തനങ്ങൾക്ക് ഇടയാക്കിയതെന്ന് അണികൾ പറയുന്നു.മുഖ്യമന്ത്രിയുടെ മകളുടെ ഐടി വ്യാപരം മുതൽ സ്വർണക്കടത്തു കേസിൽ വരെ പിണറായി ആരോപണ വിധേയനായപ്പോൾ തന്നെ പാർട്ടി യിലും സർക്കാരിലും അസ്വാരസ്യം ഉയർന്നിരുന്നു. ഇപ്പോൾ ലാവ്ലിൻ കേസ് വരെ അണികൾ പറഞ്ഞു തുടങ്ങി. പാർട്ടി ഫണ്ടിലെ കോടികൾ ചെലവഴിച്ച് പിണറായിക്കു വേണ്ടി കേസ് പറയേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് പോലും പാർട്ടിയിൽ ചിന്തിക്കാൻ തുടങ്ങി'

ഇപ്പോൾ ശിവശങ്കറിനെ തള്ളിപ്പറയുമ്പോഴും ആള ദ്യോഗസ്ഥൻ്റെ കയ്യിലാണ് തൻ്റെ ഭാവിയെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. ശിവശങ്കറിൻ്റെ ഒറ്റ വാചകത്തിൽ പിണറായിയുടെ ലോകം ഇടിഞ്ഞു പൊളിഞ്ഞു വീഴും. ഇനി അണിയറക്കഥകൾ ഒന്നൊന്നായി പുറത്തു വരും' അപ്പോൾ ആരാണ് നല്ല അഭിനേതാവ് എന്ന് വ്യക്തമാകും. അതിലൂടെ ഉണ്ടാകുന്ന ജന രോഷത്തിൽ എല്ലാം ഒലിച്ചു പോകും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (3 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (3 hours ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (3 hours ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (4 hours ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (4 hours ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (5 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (5 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (5 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (5 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (6 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (6 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (6 hours ago)

Malayali Vartha Recommends