Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

എല്ലാം ഒറ്റ രാത്രിയില്‍... എം. ശിവശങ്കറും ബിനീഷ് കോടിയേരിയും എന്‍ഫോഴ്‌മെന്റ് കസ്റ്റഡിയില്‍ തുടരുമ്പോള്‍ ആകാംക്ഷയോടെ കേരളം; കള്ളപ്പണം സംബന്ധിച്ച് ഇരുവര്‍ക്കും ചുമത്തിയത് ഒരേ വകുപ്പുകള്‍; കുറ്റം തെളിഞ്ഞാല്‍ ലഭിക്കുന്ന് 2 തരം ശിക്ഷ

31 OCTOBER 2020 08:24 AM IST
മലയാളി വാര്‍ത്ത

മലയാളികളെ സംബന്ധിച്ച് ഏറെ ആകാംക്ഷയോടെ കണ്ടതാണ് സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റേയും കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടേയും അറസ്റ്റ്. അതോടൊപ്പം ഇവരുടെ ഭാവിയും മലയാളികള്‍ ചിന്തിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടില്‍ എം. ശിവശങ്കറിനും ബിനീഷ് കോടിയേരിക്കും എതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ചുമത്തിയത് ഒരേ വകുപ്പുകളാണെങ്കിലും കുറ്റം തെളിഞ്ഞാല്‍ ലഭിക്കുക 2 തരം ശിക്ഷയായിരിക്കുമെന്നാണ് സൂചന.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരം കുറ്റം തെളിഞ്ഞാല്‍ 7 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയുമാണു സാധാരണ ശിക്ഷ. എന്നാല്‍ കള്ളപ്പണം സ്വരൂപിച്ചതോ വിനിയോഗിച്ചതോ ലഹരിമരുന്ന് ഇടപാടുകള്‍ക്കു വേണ്ടിയാണെന്നു തെളിഞ്ഞാല്‍ തടവ് 10 വര്‍ഷമായി വര്‍ധിക്കും.

കള്ളപ്പണം നേടാന്‍ സ്വപ്നയെ സഹായിച്ചു, നേടിയ കള്ളപ്പണം ഒളിപ്പിക്കാന്‍ സഹായിച്ചു, സ്വന്തം ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറില്‍ ഒരു കോടി രൂപയും സ്വര്‍ണവും സൂക്ഷിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ശിവശങ്കറിനെതിരെ ഇഡി ഉന്നയിക്കുന്നത്.

ബെംഗളൂരു ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ വെളിപ്പെടുത്തലുകളാണു ബിനീഷിനു കുരുക്കാവുന്നത്. അനൂപിന്റെ ലഹരി ഇടപാടുകളില്‍ ബിനീഷ് നേരിട്ടോ അല്ലാതെയോ പണം മുടക്കിയതായി തെളിഞ്ഞാല്‍ ലഹരി പദാര്‍ഥ നിരോധന നിയമപ്രകാരം (എന്‍ഡിപിഎസ്) കേസന്വേഷിക്കുന്ന നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) വകുപ്പ് 27 (എ) പ്രകാരം ബിനീഷിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യും. ഈ കുറ്റം തെളിഞ്ഞാല്‍ 10 മുതല്‍20 വര്‍ഷം വരെ കഠിനതടവും 1 മുതല്‍ 2 ലക്ഷം രൂപവരെ പിഴയുമാണു ശിക്ഷ. ഇഡി രേഖപ്പെടുത്തിയ ബിനീഷിന്റെ മൊഴികള്‍ എന്‍സിബി പരിശോധിക്കുന്നുണ്ട്.

ബിനീഷ് കോടിയേരിയാണു ബോസ് എന്നും താന്‍ ബെനാമി മാത്രമാണെന്നും ലഹരിക്കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് മൊഴി നല്‍കിയിട്ടുണ്ടെന്ന് ഇഡി പറഞ്ഞതോടെ ബിനീഷിന്റെ കുരുക്ക് മുറുകിയിട്ടുണ്ട്. ബെംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനൂപിന്റെ അക്കൗണ്ടിലേക്കു മാത്രമല്ല, ബിനീഷിന്റെ കേരളത്തിലെ അക്കൗണ്ടുകളിലേക്കും വന്‍തുകകള്‍ എത്തിയിട്ടുണ്ടെന്നും അവ അന്വേഷിച്ചുവരികയാണെന്നും ഇഡി വാര്‍ത്തക്കുറിപ്പില്‍ അറിയിക്കുകയും ചെയ്തു.

ബിനീഷിന്റെ ചോദ്യം ചെയ്യല്‍ ഇന്നലെ രാത്രി പത്തര വരെ നീണ്ടിരുന്നു. തുടര്‍ച്ചയായി 12 മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. രാത്രി 11നു വില്‍സന്‍ ഗാര്‍ഡന്‍ പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. പണമിടപാടുകള്‍ സംബന്ധിച്ച മിക്ക ചോദ്യങ്ങളില്‍നിന്നും ബിനീഷ് ഒഴിഞ്ഞുമാറിയതായാണു വിവരം. അനൂപിന്റെ ലഹരി ബന്ധം അറിഞ്ഞില്ലെന്ന വാദം ഇഡി തള്ളുന്നു.

ചില പണമിടപാടു രേഖകള്‍ ബിനീഷ് വ്യാഴാഴ്ച ഹാജരാക്കിയിരുന്നെങ്കിലും അവ അപര്യാപ്തമെന്നു ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ചെയ്തത്. ഇഡി റിമാന്‍ഡ് കാലാവധി കഴിഞ്ഞ ശേഷം, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) ബിനീഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമെന്നാണു വിവരം. മയക്ക് മരുന്ന് കേസ് ജാമ്യമില്ലാ കേസായതിനാല്‍ എന്‍സിബിയുടെ കസ്റ്റഡി ഏറെ കടുക്കും. ബിനീഷ് കോടിയേരിയുടെ അറസ്റ്റ് സംസ്ഥാനത്ത് രാഷ്ട്രീയമായും ഏറെ ചര്‍ച്ചയാകുന്നുണ്ട്. ഇന്നലത്തെ ചാനല്‍ ചര്‍ച്ചകളിലെല്ലാം ബിനീഷിനെ പ്രതിരോധിക്കാനാകാതെ ചാനല്‍ ചര്‍ച്ചാ സഖാക്കള്‍ വെള്ളം കുടിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends