കുതിരാനില്‍ നാലു ചരക്കു ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

കുതിരാനില്‍ നാലു ചരക്കു ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. നാലു ചരക്കു ലോറികളാണ് കൂട്ടിയിടിച്ചത്. കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി ജിനീഷാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. തുരങ്കത്തിന് സമീപം പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.
ഒരു ലോറി മറ്റൊരു ലോറിയെ മറി കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. നാലുലോറികള്‍ കൂട്ടിയിടിച്ചു. രണ്ടുലോറികള്‍ വഴിയരികിലേക്ക് മറിഞ്ഞുവീണു. ഒരു ലോറി റോഡിന് കുറുകേയും മറ്റൊരുലോറി പുതിയ തുരങ്കത്തിലേക്കുളള റോഡ് നിര്‍മിച്ചതിന്റെ മുപ്പതടി താഴേക്കും മറിഞ്ഞു.പാലക്കാട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ടുലോറികളാണ് അപകടത്തില്‍ പെട്ടത്. രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
" fr
https://www.facebook.com/Malayalivartha






















