Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഇത് വേറെ ലെവല്‍ കളി... ആദ്യമേ സംശയിച്ചത് തന്നെ സംഭവിക്കുന്നു; സ്വര്‍ണക്കടത്തില്‍ സ്വപ്നയ്ക്കും സംഘത്തിനും കസ്റ്റംസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്; ശക്തമായ അന്വേഷണം നടത്തി ചാരനെ പുകച്ച് പുറത്ത് ചാടിക്കാനുറച്ച് അജിത് ഡോവല്‍

31 OCTOBER 2020 09:18 AM IST
മലയാളി വാര്‍ത്ത

കേരളത്തെ ഇളക്കി മറിച്ച സ്വര്‍ണക്കടത്ത് കേസിന് പുതിയ മാനം ഉണ്ടായത് രാജ്യ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ അന്വേഷണ ഏജന്‍സികളുടെ ചുക്കാന്‍ പിടിച്ചതോടെയാണ്. 20ലധികം തവണ സ്വര്‍ണം കടത്തണമെങ്കില്‍ ഉദ്യോഗസ്ഥരാരുമറിയാതെ കടത്താന്‍ കഴിയില്ലെന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗാണെങ്കിലും സ്വര്‍ണമുണ്ടെന്ന് കണ്ടെത്താന്‍ ആധുനിക സംവിധാനങ്ങളെല്ലാമുണ്ട്. എന്നിട്ടും കടത്തിയെങ്കില്‍ ആരെങ്കിലും മനപൂര്‍വം കണ്ണടച്ചതു കൊണ്ടാണ്. അങ്ങനെയാണ് അജിത് ഡോവല്‍ പ്രശ്‌നത്തിലിടപെട്ടത്.

സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ച കണ്ണികള്‍ കസ്റ്റംസിലുമുണ്ടെന്ന സൂചന നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ രഹസ്യ റിപ്പോര്‍ട്ട്. കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയുടെ കോഫെപൊസ റിപ്പോര്‍ട്ടിലെ 41ാം പേജിലാണ് പരാമര്‍ശങ്ങള്‍. സ്വര്‍ണം കടത്താനുപയോഗിച്ച നയതന്ത്ര ബാഗേജ് തടഞ്ഞുവെച്ച നാള്‍ മുതല്‍ സ്വപ്നയ്ക്കും സംഘത്തിനും ലൈവ് അപ്‌ഡേറ്റുകള്‍ ലഭിച്ചിരുന്നു. ഈ വിവരങ്ങള്‍ മുഖ്യപ്രതി റമീസിനും കൈമാറിയിരുന്നു. സ്വര്‍ണക്കടത്തുകേസ് പ്രതി സരിത്തിനെ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വപ്നാ സുരേഷിന്റെ മൊഴിയാണ് റിപ്പോര്‍ട്ടിന് അടിസ്ഥാനമാക്കിയിരിക്കുന്നത്.

ഇതിനുസമാനമായി മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ കസ്റ്റംസിന് വീഴ്ച സംഭവിച്ചിരുന്നു എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സൂചന നല്‍കുന്നുണ്ട്. ബുധനാഴ്ച ശിവശങ്കറിനെ അറസ്റ്റുചെയ്യാനുള്ള കസ്റ്റംസ് ശ്രമം ഇ.ഡി. തടയുകയും ചെയ്തു. കേന്ദ്രത്തില്‍നിന്ന് ഇ.ഡി.ക്കാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ അനുമതി നല്‍കിയതെന്നതും ശ്രദ്ധേയമാണ്.

ജൂണ്‍ 30നാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരിലുള്ള നയതന്ത്രബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ജൂലായ് ഒന്നിന് കാര്‍ഗോ കോംപ്ലക്‌സിലേക്ക് ബാഗേജ് എത്തിച്ചു. ഇതിനിടയില്‍ത്തന്നെ ബാഗേജില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ സംശയമുന്നയിച്ചിരുന്നു. സംഭവിക്കുന്ന കാര്യങ്ങളെല്ലാം സ്വര്‍ണക്കടത്തുകേസ് പ്രതികളായ സരിത്തിനും സന്ദീപിനും യഥാസമയം ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എയര്‍കാര്‍ഗോ കോംപ്ലക്‌സിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരെ സരിത്തിന് നേരിട്ടറിയാമായിരുന്നു.

ജൂലായ് രണ്ടിന് കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്‍ സരിത്തിനെ ഫോണില്‍ വിളിച്ചിട്ടുണ്ട്. നയതന്ത്രബാഗേജ് പരിശോധനകൂടാതെ കടത്തിവിടുന്നതിലുള്ള പ്രതിബന്ധങ്ങള്‍ ഈ ഉദ്യോഗസ്ഥനും സരിത്തും ചര്‍ച്ചചെയ്തിരുന്നു. ഈ സമയത്ത് സ്വപ്നയുടെ വീട്ടിലായിരുന്നു സരിത്ത്. ഈ ഉദ്യോഗസ്ഥന്‍ വീണ്ടും വിളിച്ച് കസ്റ്റംസ് ചീഫ് കമ്മിഷണറുടെ ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറും സരിത്തിന് കൈമാറി. കോണ്‍സുലേറ്റിന്റെ പി.ആര്‍.ഒ. പദവിയില്‍നിന്ന് സരിത്തിനെ നീക്കിക്കൊണ്ടുള്ള കത്ത് 2020 ഏപ്രിലില്‍ത്തന്നെ കോണ്‍സല്‍ ജനറല്‍ കസ്റ്റംസിന് ഉള്‍പ്പെടെ നല്‍കിയിരുന്നതാണ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കസ്റ്റംസിനെതിരേ പരാമര്‍ശമുണ്ട്. 2019 ഏപ്രിലില്‍ നയതന്ത്രബാഗേജ് വിട്ടുകിട്ടാന്‍ എം. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ ബന്ധപ്പെടുകയും ബാഗേജ് പരിശോധനകൂടാതെ കടന്നുപോവുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

എന്തായാലും കസ്റ്റംസിലുള്ളില്‍ ചാര പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്രം. സ്വര്‍ണം കടത്താന്‍ ലൈവ് അപ്‌ഡേഷന്‍ നല്‍കിയവരെ പുറത്ത് കൊണ്ടുവരാനൊരുങ്ങുകയാണ്. അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതായിരിക്കും. മാത്രമല്ല അവരുടെ സ്വത്തുക്കളെ കുറിച്ചും അന്വേഷണം നടത്തുകയും ചെയ്യും. അങ്ങനെയുള്ളവരുണ്ടെങ്കില്‍ പിന്നെ ഡോവലിന്റെ തനി നിറം അവരറിയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends