Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഒന്നും ഉരിയാടാതെ ശിവശങ്കർ! കളി മാറി! സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യാൻ എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...

31 OCTOBER 2020 11:13 AM IST
മലയാളി വാര്‍ത്ത

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യാൻ എന്റഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 3 പ്രതികളേയും ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. അപേക്ഷ സമർപ്പിച്ചു. തിങ്കളാഴ്ച കോടതി അപേക്ഷ പരിഗണിക്കും. ലൈഫ് മിഷൻ സി.ഇ.ഒ. യു.വി.ജോസിനേയും ഇ.ഡി. ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്. കളളപ്പണ ഇടപാടിൽ ശിവശങ്കറിന് പങ്കുണ്ട് എന്ന നിഗമനത്തിലാണ്‌ ഇ.ഡി. അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ചോദ്യംചെയ്യലിനോട് ശിവശങ്കർ സഹകരിച്ചിരുന്നില്ല. സ്വപ്നയുടെ ലോക്കറിൽ സൂക്ഷിച്ച പണത്തിൽ ശിവശങ്കറിന്റെ പണമുണ്ടോ, പണം തന്റേതുകൂടിയാണെന്നതിന്റെ അടിസ്ഥാനത്തിലാണോ ഇക്കാര്യങ്ങളിൽ ശിവശങ്കർ താലപര്യം പ്രകടിപ്പിച്ചത് എന്നാണ് ഇ.ഡി.അന്വേഷിക്കുന്നത്.

ശിവശങ്കറിനെയും സ്വപ്നയെയും പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തതിൽ നിന്ന് ഈ പണത്തിൽ ശിവശങ്കറിന് ഉടമസ്ഥതയില്ലെന്നാണ് ഇതുവരെ മനസ്സിലാക്കാനായിട്ടുളളത്. എന്നാൽ പണവുമായി ബന്ധപ്പെട്ട ഓരോഘട്ടത്തിലും ശിവശങ്കറിന്റെ ഇടപെടലുണ്ടായിട്ടുണ്ട്. ബാഗേജ് കസ്റ്റംസ് പിടിച്ചതിന് ശേഷം ലോക്കറിന്റെ കാര്യത്തിൽ ശിവശങ്കർ ആശങ്കപ്പെട്ടതും ഇ.ഡി. ശേഖരിച്ച വാട്സാപ്പ് ചാറ്റിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാലാണ് ശിവശങ്കറിന്റെ പങ്ക് ഇ.ഡി.സംശയിക്കുന്നത്

എന്നാൽ ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റിനു പിന്നാലെ കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടികൾ കടുപ്പിക്കുമ്പോൾ പ്രതിരോധിക്കുക സർക്കാരിന് ദുഷ്‌കരമാകും. ഇരുവർക്കുമെതിരായ നടപടികൾ കള്ളപ്പണ ഇടപാടിൽ മാത്രം ഒതുങ്ങുന്നതല്ല. സ്വർണക്കടത്ത് നിയന്ത്രിച്ചത് ശിവശങ്കറാണെന്നും ഗൂഢാലോചനയിൽ പങ്കാളിയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവി സ്വർണക്കടത്തിനായി ദുരുപയോഗിച്ചെന്നും ഇ.ഡി കോടതിയെ അറിയിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ ചിലരെ ഇ.ഡി ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിലൊരാളാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചത്.

മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും സംശയമുനയിലാണ്. ഇതിലൊരാൾക്ക് സ്വപ്ന യൂണിടാക്കിൽ നിന്ന് കിട്ടിയ ഐ-ഫോൺ സമ്മാനിച്ചിരുന്നു. ശിവശങ്കറിന്റെ ഇ.ഡി കസ്റ്റഡി കഴിഞ്ഞാലുടൻ,സ്വപ്‌നയുമായി ചേർന്ന് വിദേശത്തേക്ക് 1.90ലക്ഷം ഡോളർ ( 1.40കോടി രൂപ)​ കടത്തിയ കേസിൽ കസ്റ്റംസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കാം. ഏഴുവർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിത്.

അനധികൃതമായി ഡോളർ മാറ്റിയെടുത്തതിന് റിസർവ് ബാങ്കിന്റെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണവും ശിവശങ്കറിനെതിരെയുണ്ടാവും.യൂണിടാക് കമ്പനി നൽകിയ ഐ-ഫോൺ സ്വീകരിച്ചത് കോഴയായതിനാൽ ലൈഫ് കോഴക്കേസിൽ സി. ബി. ഐയും ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കാത്തിരിക്കയാണ്.ബംഗളുരു മയക്കുമരുന്ന് കേസന്വേഷിക്കുന്ന നാർകോട്ടിക് കൺട്രോൾ ബ്യൂറോ ബിനീഷിനെ പ്രതിയാക്കിയേക്കും. മറ്റു ചില കള്ളപ്പണ ഇടപാടുകളിലും അന്വേഷണമുണ്ടാവും.പ്രതികളുടെയും സംശയമുള്ളവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, വരവ്,​ ബിനാമി ഇടപാടുകൾ കണ്ടെത്താൻ റെയ്ഡുകൾ നടത്താനും സ്വത്തുക്കൾ കണ്ടുകെട്ടാനും ഇ.ഡിക്ക് കഴിയും. ഇ.ഡി അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറുമാസം വരെ ജാമ്യം കിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends